24 SEP 2026
NEETHU VIJAYAN
Image Courtesy: Getty Images
പൂത്തുകിടക്കുന്ന ചുവന്ന നാടൻ ചെമ്പരത്തിപ്പൂവിന്റെയും ഇലകളുടെയും ഗുണങ്ങൾ മുടിയഴകിന് വളരെ പ്രസിദ്ധമാണ്. ചെമ്പരത്തി ചായയും പലരും ട്രൈ ചെയ്തിട്ടുണ്ട്.
പലരും കേട്ടിട്ടില്ലാത്ത ഒരു സാധനമാണ് ചെമ്പരത്തി തോരൻ. മറ്റ് ഇലക്കറികളുടേതിന് സമാനമായ രീതിയിൽ തന്നെ വെക്കുന്ന ഈ തോരൻ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം .
വൈറ്റമിൻ എ, സി, അമിനോ ആസിഡുകൾ, തലയോട്ടിയെയും മുടിയെയും പോഷിപ്പിക്കുന്ന മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ് ചെമ്പരത്തിപ്പൂ.
ചെമ്പരത്തിപ്പൂവ് - ആവശ്യത്തിന്, തേങ്ങാപ്പീര - അരക്കപ്പ്, വറ്റൽമുളക് - 2 എണ്ണം, കടുക് - അര ടീസ്പൂൺ, ജീരകം - അര ടീസ്പൂൺ, ഉഴുന്ന് - അര ടീസ്പൂൺ, കറിവേപ്പില, മഞ്ഞൾപ്പൊടി, ഉപ്പ്.
ചെമ്പരത്തിപ്പൂവ് ഇതളടർത്തി കൈകൊണ്ട് പിച്ചിയിടുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റൽമുളക്, കറിവേപ്പില, ജീരകം, ഉഴുന്ന് എന്നിവയിട്ട് വഴറ്റുക.
തുടർന്ന് ചെമ്പരത്തിപ്പൂ പിച്ചിയതും തേങ്ങാപ്പീരയും മഞ്ഞൾപ്പൊടിയും ഒരുമിച്ച് ചേർത്ത് ഇളക്കുക. തീകുറച്ച്, ഉപ്പ് പാകത്തിന് ചേർത്ത് മൂന്നുമിനിറ്റ് ആവിയിൽ വേവിച്ചാൽ തോരൻ റെഡി.
ചെമ്പരത്തി മിക്ക ആളുകൾക്കും സുരക്ഷിതമാണെങ്കിലും ഉപയോഗിക്കുന്നതിന് മുമ്പ് അല്പം ശ്രദ്ധ വേണം. ചിലർക്ക് അലർജി അനുഭവപ്പെടാൻ സാധ്യതയുണ്ട്.