24 September 2026

Nithya V

വീട്ടിലെ മരുന്ന്, തണ്ട് നട്ടാൽ കാട് പോലെ വളരും 

Image Credit: Getty Images

മലയാളികളുടെ വീട്ടുമുറ്റത്തും അടുക്കളത്തോട്ടത്തിലും ഒഴിവാക്കാനാവാത്ത ഒരു ഔഷധച്ചെടിയാണ് പനിക്കൂർക്ക.

പനിക്കൂർക്ക

രോഗപ്രതിരോധ ശേഷി നൽകുന്ന ഈ ഔഷധച്ചെടി വീട്ടിൽ എളുപ്പത്തിൽ വളർത്താനും ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കും.

ഗുണം

ഇലകൾ നേരിട്ട് നടുന്നതിന് പകരം, ചെടിയുടെ ആരോഗ്യമുള്ള തണ്ടുകൾ വേണം മണ്ണിലോ ഗ്രോബാഗിലോ നടാൻ.

നടാൻ

ആവശ്യത്തിന് സൂര്യപ്രകാശവും മിതമായ നനയും ലഭിച്ചാൽ ഗ്രോബാഗിലും ജനൽപടിയിലും വരെ മികച്ച രീതിയിൽ പനിക്കൂർക്ക പടർന്നു വളരും.

സൂര്യപ്രകാശം

വെള്ളം കെട്ടിനിൽക്കാത്തതും നല്ല നീർവാർച്ചയുള്ളതുമായ മണ്ണാണ് ചെടിക്ക് അനുയോജ്യം. മണ്ണ് ഉണങ്ങുന്നതിനനുസരിച്ച് ആവശ്യത്തിന് വെള്ളം നൽകണം.

മണ്ണ്

വളർന്ന് അധികം നീളുന്ന ശാഖകൾ ഇടയ്ക്കിടെ മുറിച്ചുനൽകുന്നത് ചെടിക്ക് കൂടുതൽ ശാഖകൾ ഉണ്ടാകാനും നന്നായി പടരാനും സഹായിക്കും.

മുറിക്കുന്നത്

വിട്ടുമാറാത്ത ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയ്ക്ക് പനിക്കൂർക്കയില പിഴിഞ്ഞ് നീരെടുത്ത് നൽകുന്നത് ഏറെ ഫലപ്രദമാണ്.

മരുന്ന്

ആന്റി ഓക്‌സിഡന്റുകളാലും ആന്റി ബാക്ടീരിയൽ ഘടകങ്ങളാലും സമ്പന്നമായ പനിക്കൂർക്ക ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.

ആന്റിഓക്സിഡന്റ്