7 November 2026
Sumeesh T Unneen
Photo Credit: Unsplash
ശരീരഭാരം കുറയ്ക്കാനും മസിൽ വളർത്താനും ആഗ്രഹിക്കുന്ന ഫിറ്റ്നസ് പ്രേമികൾക്ക് ധൈര്യമായി കഴിക്കാൻ കഴിയുന്ന ഒരു കിടിലൻ വിഭവമാണ് ഹെൽത്തി ചിക്കൻ ഫ്രൈഡ് റൈസ്
പുറത്തുനിന്ന് ഓർഡർ ചെയ്യുന്നതിനേക്കാൾ എളുപ്പത്തിൽ, യാതൊരുവിധ അനാരോഗ്യകരമായ കൊഴുപ്പുകളുമില്ലാതെ ഈ ഹൈ-പ്രോട്ടീൻ ഫ്രൈഡ് റൈസ് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്
സാധാരണ ഫ്രൈഡ് റൈസിൽ ഉപയോഗിക്കുന്ന വൈറ്റ് റൈസിന് പകരം ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ള ബ്രൗൺ റൈസ് ഉപയോഗിച്ചാണ് ഈ ഹെൽത്തി വിഭവം തയ്യാറാക്കുന്നത്
വേവിച്ച ബ്രൗൺ റൈസ്, വേവിച്ച ചിക്കൻ കഷണങ്ങൾ, 4 മുട്ട, സോയ സോസ്, പച്ചക്കറികൾ (കാരറ്റ്, ബീൻസ്, കാപ്സികം), അല്പം സെസമി ഓയിൽ എന്നിവയാണ് ഇതിന് ആവശ്യമായ പ്രധാന ചേരുവകൾ.
ചൂടായ പാനിൽ ഒഴിച്ച് അതിലേക്ക് ബ്രൗൺ റൈസ്, ചിക്കൻ, പച്ചക്കറികൾ, സോയ സോസ് എന്നിവ ചേർത്ത് ഉയർന്ന തീയിൽ 5 മിനിറ്റ് നന്നായി ഇളക്കുക
പച്ചക്കറികൾ നന്നായി ചൂടായ ശേഷം, പതപ്പിച്ചെടുത്ത മുട്ട ഫ്രൈഡ് റൈസിലേക്ക് ഒഴിച്ച് പൂർണ്ണമായും വെന്ത് റൈസുമായി കലരുന്നതുവരെ തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം
ഇനി വെജിറ്റേറിയൻ ഡയറ്റ് പിന്തുടരുന്നവരാണെങ്കിൽ ചിക്കനും മുട്ടയ്ക്കും പകരം, പനീർ, ടോഫു എന്നിവ ചേർത്ത് വളരെ എളുപ്പത്തിൽ ഈ ഫ്രൈഡ് റൈസ് തയ്യാറാക്കാം
ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഈ ഫ്രൈഡ് റൈസ് ഉച്ചഭക്ഷണമായോ അത്താഴമായോ ധൈര്യമായി ഡയറ്റിൽ ഉൾപ്പെടുത്താം. ഇത് പേശികളുടെ വളർച്ചയ്ക്ക് ഏറെ സഹായിക്കും