24 JUNE 2025

ASWATHY BALACHANDRAN

Image Courtesy: Getty Images

വെറും ചെറുപയറും മുളപ്പിച്ചതും തമ്മിൽ എന്ത് വ്യത്യാസം

ചെറുപയറും മുളപ്പിച്ച ചെറുപയറും തമ്മിൽ പോഷകപരമായും ദഹനപരമായും വലിയ വ്യത്യാസങ്ങളുണ്ട്. 

വ്യത്യാസം

പയർ മുളപ്പിക്കുന്ന പ്രക്രിയ അതിൻ്റെ പോഷകഗുണങ്ങൾ വർദ്ധിപ്പിക്കുകയും ദഹനത്തെ എളുപ്പമാക്കുകയും ചെയ്യുന്നു.

പോഷകഗുണങ്ങൾ

സാധാരണ ചെറുപയർ എന്നത് ഉണങ്ങിയ പയർ വർഗ്ഗമാണ്. ചില ഘടകങ്ങൾ കാരണം ദഹിക്കാൻ അല്പം പ്രയാസമാണ്.

ചെറുപയർ

പയറിൽ 'ആൻ്റിന്യൂട്രിയന്റുകൾ പോഷകങ്ങളെ ശരീരം ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തും

ആഗിരണം

ചെറുപയർ വെള്ളത്തിൽ കുതിർത്ത് മുളപ്പിക്കാൻ വെക്കുമ്പോൾ അതിൻ്റെ പോഷകഘടനയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു.

പോഷകഘടന

മുളപ്പിക്കുന്ന പ്രക്രിയ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ അളവ് ഗണ്യമായി വർദ്ധിപ്പിക്കുന്നു. 

ധാതു

മുളപ്പിച്ച പയറിലെ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും ലളിതമായ രൂപങ്ങളാകും ഇത് എളുപ്പത്തിൽ ആഗിരണം ചെയ്യാം.

ലളിതം

വിറ്റാമിൻ സി, ആൻ്റിഓക്സിഡന്റുകൾ എന്നിവയുടെ വർദ്ധിച്ച അളവ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

വിറ്റാമിൻ സി