8 August 2026
Nithya V
Photo Credit: Getty Images
സ്വർണം ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാൽ കുതിച്ചുയരുന്ന വില വലിയൊരു വെല്ലുവിളി തന്നെയാണ്.
എന്നാൽ, സ്വർണം ആഭരണം എന്നതിലുപരി നല്ലൊരു നിക്ഷേപമാണ്. ഈ സാധ്യതയാണ് ഇന്നത്തെ തലമുറ പ്രയോജനപ്പെടുത്തുന്നത്.
സ്വർണം വാങ്ങി വെക്കുന്നതിനേക്കാൾ ആപ്പുകൾ വഴി 'ഡിജിറ്റൽ ഗോൾഡ്' ആയി നിക്ഷേപിക്കാനാണ് ജെൻസികൾക്ക് താല്പര്യം.
സ്വർണം വാങ്ങാൻ വലിയ തുക ആവശ്യമാണെങ്കിൽ, ഡിജിറ്റൽ ഗോൾഡിൽ വെറും 100 രൂപ മുതൽ നിക്ഷേപം ആരംഭിക്കാൻ സാധിക്കും.
സ്വർണം വീട്ടിലോ ബാങ്ക് ലോക്കറിലോ വച്ച് നഷ്ടപ്പെടുമോ എന്ന ഭയം വേണ്ട. വോൾട്ടുകളിൽ ഇത് സുരക്ഷിതമായിരിക്കും.
ആവശ്യമുള്ളപ്പോൾ തത്സമയ വിപണി വിലയിൽ ഡിജിറ്റൽ സ്വർണം വിൽക്കാനും ആ തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനും സാധിക്കും.
അതുപോലെ, മിക്ക പ്ലാറ്റ്‌ഫോമുകളും 24 കാരറ്റ്, അതായത്, 99.9% ശുദ്ധതയുള്ള സ്വർണമാണ് വാഗ്ദാനം ചെയ്യുന്നത്.
ഫോൺപേ, ഗൂഗിൾ പേ, പേടിഎം, ജാർ തുടങ്ങിയ പ്രമുഖ യുപിഐ/ഫൈനാൻസ് ആപ്പുകളിലൂടെ ഡിജിറ്റൽ സ്വർണം വാങ്ങാം.