07  December 2025

SHIJI MK

Image Courtesy:  Facebook

ദിലീപിലേക്ക് കേസ് എത്തിച്ചത്  മഞ്ജുവിന്റെ ആ  വാക്ക്

നടി ആക്രമിക്കപ്പെട്ട കേസ് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്‌തൊരു സംഭവമാണ്. തന്നെ ആക്രമിച്ചവര്‍ക്കെതിരെ പൊരുതിയ ആ നടിയ്ക്ക് നീതി ലഭിക്കുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി.

നടി ആക്രമിക്കപ്പെട്ടക്കേസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.

ദിലീപ്

2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ കാറില്‍ വെച്ച് നടി അതിക്രൂരമായ പീഡനത്തിനിരയായത്. പിന്നീട് നടന്‍ ലാലിന്റെ വീട്ടില്‍ അവരെ ഉപേക്ഷിക്കുകയായിരുന്നു.

പീഡനം

നടിയെ ആക്രമിച്ച പള്‍സര്‍ സുനിയെ ദിവസങ്ങള്‍ക്കുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ഫോണില്‍ പകര്‍ത്തിയിരുന്നു.

പള്‍സര്‍ സുനി

ജൂലൈ 10നാണ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. നടിയെ പീഡിപ്പിക്കാന്‍ ക്വട്ടേന്‍ നല്‍കിയത് ദിലീപാണെന്ന തരത്തിലുള്ള വിവരത്തിനൊടുവിലായിരുന്നു അറസ്റ്റ്.

എട്ടാം പ്രതി

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ മഞ്ജു വാര്യര്‍ നടത്തിയ തുറന്നുപറച്ചിലാണ് ദിലീപിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി.

മഞ്ജു വാര്യര്‍

നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം കൊച്ചിയിലെ ദര്‍ബാര്‍ ഹാളില്‍ സിനിമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ ചേര്‍ന്നു. ഇതിലാണ് മഞ്ജു വാര്യര്‍ അക്കാര്യം പറഞ്ഞത്.

കൂട്ടായ്മ

സംഭവത്തിന് പിന്നില്‍ നടന്നിരിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ എല്ലാവരുടെയും പിന്തുണ നടി ആവശ്യപ്പെടുന്നുവെന്നും മഞ്ജു പറഞ്ഞു.

ഗൂഢാലോചന