06 DEC 2025
Sarika KP
Image Courtesy: Instagram
സിനിമ പ്രേമികൾ ഏറെ കാത്തിരുന്ന ചിത്രമാണ് ചിത്രങ്ങളില്‍ ഒന്നാണ് ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത കളങ്കാവല്‍.
മമ്മൂട്ടി പ്രതിനായകനായും വിനായകൻ നായകനായും എത്തിയ ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയറ്ററുകളിൽ എത്തിയത്.
ചിത്രത്തിന് ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇതിനു പിന്നാലെ ബുക്ക് മൈ ഷോയിലും കളങ്കാവല്‍ ആണ് ട്രൻഡിംങ്.
ഈവനിംഗ്, നൈറ്റ് ഷോകളോടെ കേരളത്തില്‍ മാത്രം 102 സ്ക്രീനുകള്‍ ചിത്രം പുതുതായി ആഡ് ചെയ്യുകയും ചെയ്തു
ടിക്കറ്റിനായുള്ള ഡിമാന്‍ഡ് വര്‍ധിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ 258 ലേറ്റ് നൈറ്റ് ഷോകളാണ് ഇന്നലെ ചാര്‍ട്ട് ചെയ്യപ്പെട്ടത്.
ട്രാക്കര്‍മാര്‍ നല്‍കുന്ന ആദ്യ വിവരങ്ങള്‍ അനുസരിച്ച് കേരളത്തില്‍ നിന്ന് ആദ്യ ദിനം കളങ്കാവല്‍ നേടിയിരിക്കുന്ന ഗ്രോസ് 4.86 കോടിയാണ്.
മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് വേഫെറർ ഫിലിംസ് ആണ്.
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.