05 MAY 2025
SHIJI MK
Image Courtesy: Freepik
പല വീടുകളിലും അംഗങ്ങള്‍ എല്ലാവരും ഒരേ സോപ്പ് ഉപയോഗിച്ച് തന്നെയാണ് കുളിക്കുന്നത്. ഓരോരുത്തര്‍ക്കും പ്രത്യേകം സോപ്പുകള്‍ സൂക്ഷിക്കാറില്ല.
ഇത്തരത്തില്‍ ഒരേ സോപ്പ് ഉപയോഗിച്ച് എല്ലാവരും കുളിക്കുന്നത് ബാക്ടീരിയയും മറ്റ് സൂക്ഷ്മാണുക്കളും സോപ്പില്‍ വളരാന്‍ കാരണമാകും.
ഈ അണുക്കള്‍ പല തരത്തിലുള്ള ചര്‍മ രോഗങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നതെന്ന കാര്യം ശ്രദ്ധിക്കുക.
കുളിക്കാനായി എപ്പോഴും സ്വന്തം സോപ്പ് ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് ഗുണം മാത്രമേ ചെയ്യുകയുള്ളൂ.
ഉപയോഗത്തിന് ശേഷം എപ്പോഴും സോപ്പ് ഉണക്കി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക, വെള്ളത്തിന്റെ അംശം ബാക്ടീരിയ പെരുകാന്‍ കാരണമാകും.
എന്തെങ്കിലും അസുഖം ഉള്ളവര്‍ ഉപയോഗിച്ച സോപ്പ് ഒരിക്കലും ഉപയോഗിക്കരുത്. അസുഖങ്ങള്‍ നിങ്ങളിലേക്കെത്തും എത്തും.
ഒരേ സോപ്പ് ഉപയോഗിക്കുന്നതാണ് പലപ്പോഴും നമ്മളിലേക്ക് അണുക്കള്‍ എത്തുന്നതിന് വഴിവെക്കുന്നത്. അതിനാല്‍ ഇനി മുതല്‍ ശ്രദ്ധിച്ചോളൂ.