05 May 2025
Abdul Basith
Pic Credit: Pexels
നമ്മുടെ വീട്ടിൽ സാധാരണ കറിവെക്കാൻ ഉപയോഗിക്കുന്നതാണ് വെള്ളക്കടല. പ്രഭാതഭക്ഷണത്തിലോ ഉച്ചഭക്ഷണത്തിലോ ഒക്കെ ഇത് ഉപയോഗിക്കാറുണ്ട്.
വെള്ളക്കടല കഴിക്കാൻ നല്ല സ്വാദിനപ്പുറം നിരവധി ആരോഗ്യഗുണങ്ങൾ നിറഞ്ഞതാണ്. ഇവയിൽ ചിലത് പരിശോധിക്കാം.
വെള്ളക്കടലയിൽ പ്രോട്ടീനും ഫൈബറും ധാരാളമുണ്ട്. ഇത് വേഗത്തിൽ വയറ് നിറയ്ക്കും. അതുകൊണ്ട് തന്നെ ഭാരനിയന്ത്രണത്തിലും സഹായകമാവും.
വെള്ളക്കടലയിലെ ഫൈബർ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രമേഹരോഗത്തിനുള്ള സാധ്യത കുറയ്ക്കും.
വെള്ളക്കടലയിൽ കാൽഷ്യം, മഗ്നീഷ്യം തുടങ്ങി ധാരാളം വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. ഇതൊക്കെ എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കും.
വെള്ളക്കടലയിലുള്ള ഫൈബർ കൊളസ്ട്രോൾ കുറയ്ക്കും. ഇത് രക്തസമ്മർദ്ദം നിയന്ത്രിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
വെള്ളക്കടലയിലെ വൈറ്റമിൻ ബി9നും ഫോളേറ്റും പേശികളുടെയും തലച്ചോറിൻ്റെയും വികാസത്തിനെയും വളർച്ചയെയും സഹായിക്കും.
വെള്ളക്കടലയിലുള്ള വൈറ്റമിൻ ബി9നും ഫോളേറ്റും നാഡികളുടെ പ്രവർത്തനത്തെയും മെച്ചപ്പെടുത്തും. ഇങ്ങനെ നിരവധി ഗുണങ്ങളാണ് വെള്ളക്കടലയിൽ ഉള്ളത്.