05 MAY 2025
SHIJI MK
Image Courtesy: Freepik
ചെറുനാരങ്ങ ചേര്‍ത്ത് ചായ കുടിക്കുന്നത് എല്ലാവരുടെയും ശീലമാണ്. ഭക്ഷണത്തിന് ശേഷമോ ക്ഷീണമുണ്ടാകുമ്പോഴോ ആണ് നാം ഇത് കുടിക്കാറുള്ളത്.
ദഹന പ്രശ്‌നങ്ങള്‍ അകറ്റുന്നതിനായാണ് പലപ്പോഴും ലെമണ്‍ ടീ കുടിയ്ക്കാറുള്ളത്. ഇത് നമ്മുടെ വയറിന്റെ അസ്വസ്ഥകള്‍ പരിഹരിക്കും.
ഏത് ഭക്ഷണം കഴിക്കുന്നത് പോലെയും ലെമണ്‍ ടീ കുടിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവ എന്തെല്ലാമാണെന്ന് നോക്കാം.
ദഹന പ്രശ്‌നം അകറ്റുന്നതിന് കുടിക്കുന്ന ഈ ലെമണ്‍ ടീ ദഹനപ്രശ്‌നത്തിന് തന്നെ കാരണമാകുമെന്നും പലര്‍ക്കും അറിയില്ല.
ലെമണ്‍ ടീ പതിവായി കുടിക്കുന്നത് നമ്മുടെ പല്ലുകളുടെ ആരോഗ്യവും മോശമാക്കുന്നു. ചിലര്‍ക്ക് പല്ല് പുളിപ്പ് ഗുരുതരമാകും.
ലെമണ്‍ ടീ കുടിക്കുന്നത് എപ്പോഴും മിതമായ അളവിലായിരിക്കണം. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യില്ല.
മറ്റെല്ലാ ഭക്ഷണങ്ങള്‍ പോലെ തന്നെ ലെമണ്‍ ടീ അമിതമായി ശരീരത്തിലെത്തുന്നതാണ് നിങ്ങള്‍ക്ക് ദോഷം ചെയ്യുന്നത്.