11 September 2026
AMAL KV
Photo Credit: Facebook / Kinetic EV
ഒരു കോംപാക്ട് എസ് യു വി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഒരു മികച്ച ഓപ്ഷൻ ഇപ്പോൾ വന്നിരിക്കുകയാണ്.
ടാറ്റ തങ്ങളുടെ ഏറ്റവും മുൻനിര കൊമ്പാക്ട് എസ് യു വി മോഡലായ നെക്സോണിന് വൻ വിലക്കഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.
നേരിട്ടുള്ള കഴിവ്, സ്പെഷ്യൽ ഓഫർ, സ്ക്രാപ്പേജ് ഓഫർ എന്നിവയെല്ലാം ചേർത്തുകൊണ്ട് വൻ വിലക്കുറവിൽ വാഹനം സ്വന്തമാക്കാം.
എല്ലാ കിഴിവുകളും ചേർത്ത് വ്യവസ്ഥകൾക്ക് അനുസൃതമായി ആകെ 75000 രൂപയുടെ കുറവാണ് നെക്സോണിന് ലഭിക്കുക.
10,000 രൂപയുടെ കിഴിവ്, 45,000 രൂപയുടെ പ്രത്യേക ഓഫർ, 20,000 രൂപയുടെ സ്ക്രാപ്പേജ് തുടങ്ങിയ രീതിയിലാണ് ആനുകൂല്യം വരുന്നത്.
സിഎൻജി മോഡലിന് 60,000 രൂപ വരെയുള്ള ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ടാറ്റ മോട്ടോസിന്റെ ലൈനപ്പിലെ ഏറ്റവും അധികം വിൽപനയുള്ള മോഡലുകളിൽ ഒന്നാണ് നെക്സോൺ.
ഓരോ ഷോറൂമുകളും സ്ഥലവും അനുസരിച്ച് ഓഫറിൽ മാറ്റം വാരാം. അതിനാൽ നേരിട്ട് ഡീലർഷിപ്പുകളിൽ പോയി ഉറപ്പ് വരുന്നതാണ് നല്ലത്.