01 NOV 2026

NEETHU VIJAYAN

ഉച്ചയ്ക്ക് തൈര് കഴിച്ചാൽ കിട്ടുന്ന ​ഗുണങ്ങൾ അറിയാമോ?

Image Courtesy: Unsplash

തൈര് കഴിക്കുന്നതിലൂടെ ആരോ​ഗ്യത്തിന് ലഭിക്കുന്ന ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് അറിയാം. എന്നാൽ ഉച്ചയ്ക്ക് കഴിക്കുന്നതിൻ്റെ ​ഗുണം അറിയാമോ?

തൈര്

ഉച്ചഭക്ഷണത്തിൽ ഒരു കപ്പ് തൈര് ഉൾപ്പെടുത്തുന്നത് രുചി കൂട്ടുക എന്നതിനപ്പുറം ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താനും ശരീരത്തിന് ഊർജ്ജം നൽകാനും സഹായിക്കും.

ശരീരത്തിന്

തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്കുകൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തി ഉച്ചഭക്ഷണത്തിന് ശേഷമുണ്ടാകുന്ന അസിഡിറ്റി, ഗ്യാസ്ട്രബിൾ എന്നിവ തടയുന്നു.

ഗ്യാസ്ട്രബിൾ

ഉച്ചസമയത്തെ കടുത്ത ചൂടിൽ ശരീരത്തിന്റെ താപനില സന്തുലിതമായി നിലനിർത്താൻ തൈര് സഹായിക്കും. വയറിന് തണുപ്പും ആശ്വാസവും നൽകാൻ തൈരോ സംഭാരമോ നല്ലതാണ്.

തണുപ്പിക്കുന്നു

തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്കുകളും പ്രോട്ടീനും വിറ്റാമിൻ B12 ഉം ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും രോഗാണുക്കളെ ചെറുക്കാനും സഹായിക്കുന്നു.

പ്രതിരോധശേഷി

കാൽസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ് തൈര്. ഉച്ചഭക്ഷണത്തോടൊപ്പം തൈര് കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും സാന്ദ്രത കൂട്ടാൻ ഉപകരിക്കും.

അസ്ഥികൾക്ക്

ഉച്ചയ്ക്ക് തൈര് കഴിക്കുന്നത് അമിത വിശപ്പ് തടയാനും ദീർഘനേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കാനും സഹായിക്കുന്നു. തൈരിലെ ഉയർന്ന പ്രോട്ടീൻ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും.

ശരീരഭാരം