31 October 2026
ASHLI C
Image Credit:: Getty Images
ശരീരത്തിന് ആവശ്യമായ ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നു.
നെല്ലിക്ക കഴിക്കുന്നത് കൊണ്ട് മാത്രം കിഡ്നി സ്റ്റോൺ വരണമെന്നില്ല. എന്നാൽ നിങ്ങൾ കഴിക്കുന്ന കാര്യത്തിൽ ഇവ ശ്രദ്ധിച്ചില്ലെങ്കിൽ ഉറപ്പായും ഇതിനുള്ള സാധ്യതയുണ്ട്.
വിറ്റമിൻ സിയുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. ഇത് അമിതമാകുമ്പോൾ ശരീരത്തിൽ ഓക്സിലേറ്റുകളായി മാറാനുള്ള സാധ്യതയുണ്ട്.
മൂത്രത്തിൽ ഓക്സിലേറ്റിന്റെ അളവ് കൂടുതലായാൽ അത് കാൽസ്യവുമായി ചേർന്ന് കാൽസ്യം ഓക്സലേറ്റ് അഥവാ സ്റ്റോൺ ആയി മാറാനുള്ള സാധ്യതയുണ്ട്.
ദിവസവും മിതമായ അളവിൽ നെല്ലിക്ക കഴിക്കുകയോ അല്ലെങ്കിൽ അതിന്റെ ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്.
നിങ്ങൾ പതിവായി നെല്ലിക്ക കഴിക്കുന്നവർ ആണെങ്കിൽ നല്ല രീതിയിൽ വെള്ളവും കുടിക്കണം അങ്ങനെ ചെയ്യുമ്പോൾ ഇവ ഓക്സലേറ്റുകളായി അടഞ്ഞുകൂടാന്‍ ശരീരമനുവദിക്കില്ല.
ഇതിനകം സ്റ്റോണിന്റെ പ്രശ്നമുള്ളവരാണ് നിങ്ങളെങ്കിൽ നെല്ലിക്ക കഴിക്കുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ധനുമായി ചർച്ച ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.
മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് പതിവായി ഒരു നെല്ലിക്ക ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ് ഇത് മുടിയുടെ ആരോഗ്യത്തിനും നല്ല തിളക്കമുള്ള ചർമ്മത്തിനും നല്ലതാണ്.