29 October 2026

Jayadevan A M

പാൽ കേടാകാതിരിക്കാൻ എന്തു ചെയ്യണം? ഇതാ എളുപ്പവഴികള്‍

Image Courtesy: Getty Images

പാല്‍ വേഗം കേടാകുന്നത് സാധാരണയായി നേരിടുന്ന ഒരു പ്രശ്‌നമാണ്. ചല ടിപ്‌സുകളിലൂടെ ഈ പ്രശ്‌നം ഒരു വിധം പരിഹരിക്കാം

പാൽ 

പാല്‍ വാങ്ങിക്കൊണ്ടുവരുന്ന ഉടന്‍ തന്നെ തിളപ്പിക്കുക. ഇടത്തരം തീയില്‍ നന്നായി ഇളക്കി തിളപ്പിക്കുന്നതാണ് ഉചിതം

തിളപ്പിക്കുക

പാല്‍ തിളപ്പിച്ച ശേഷം അത് തണുക്കാന്‍ അനുവദിക്കുക. ചൂടോടെ ഫ്രിഡ്ജില്‍ വെക്കരുത്. തന്നെ അത് തണുക്കാന്‍ അനുവദിക്കണം

തണുപ്പിക്കുക

പാല്‍ നന്നായി തണുത്തതിന് ശേഷം മാത്രം ഫ്രിഡ്ജില്‍ വെക്കുക. ഫ്രിഡ്ജിന്റെ വാതിലിലെ ഷെല്‍ഫില്‍ പാല്‍ വെക്കരുത്‌

ഫ്രിഡ്ജില്‍

ഫ്രിഡ്ജിനുള്ളിലെ തണുപ്പ് കൂടുതല്‍ ലഭിക്കുന്ന പ്രധാന ഷെല്‍ഫുകളില്‍ പാല്‍ വെക്കുക. ഡോറിന് സമീപം വെച്ചാല്‍ ഇടയ്ക്കിടെ തുറക്കുമ്പോള്‍ താപനില വ്യതിയാനം സംഭവിക്കാം

തണുപ്പ്‌

എപ്പോഴും അടപ്പുള്ള പാത്രങ്ങളില്‍ മാത്രം പാല്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. പാല്‍ സൂക്ഷിക്കുന്ന പാത്രം വൃത്തിയായിരിക്കണം

പാത്രം

ഈര്‍പ്പമുള്ളതോ അഴുക്കുള്ളതോ ആയ പാത്രങ്ങളോ സ്പൂണുകളോ ഉപയോഗിക്കരുത്. വൃത്തിയുള്ളതും ഈര്‍പ്പമില്ലാത്തതുമായ സ്പൂണ്‍ ഉപയോഗിക്കുക

സ്പൂണ്‍

എടുത്ത പാല്‍ ഉപയോഗിച്ച ശേഷം ബാക്കി വന്നത് വീണ്ടും പ്രധാന പാലിലേക്ക് ഒഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ശ്രദ്ധിക്കുക