31 July 2026

NEETHU VIJAYAN

മൺചട്ടി ​ഗ്യാസിൽ വയ്ക്കാറുണ്ടോ? ഇത്  ശ്രദ്ധിക്കണേ

Image Courtesy: Getty Images 

കറികൾ മൺചട്ടിയിൽ വയ്ക്കുമ്പോൾ അതിന് രുചിയേറും. പണ്ടൊക്കെ വിറക്കടുപ്പിലായിരുന്നു മൺചട്ടി വച്ച് പാചകം ചെയ്തിരുന്നത്. എന്നാൽ ഇന്നതല്ല സ്ഥിതി.

മൺചട്ടി

മിക്ക വീടുകളിലും വിറകടുപ്പ് ഇന്ന് കാറാറില്ല. പകരം ഗ്യാസ് സ്റ്റൗവാണുള്ളത്. അപ്പോൾ മൺചട്ടി നേരെ ഗ്യാസ് സ്റ്റൗവിലേക്ക് വയ്ക്കാറാണ് പതിവ്.

ഗ്യാസ് സ്റ്റൗ

മൺചട്ടികൾ ഗ്യാസ് സ്റ്റൗവിൽ വയ്ക്കുമ്പോൾ പലപ്പോഴും വിള്ളൽ വീഴുകയോ പൊട്ടുകയോ ചെയ്യാറുണ്ട്. പല വീട്ടമ്മമാരും പരാതിപ്പെടുന്ന പ്രശ്നമാണ്.

വിള്ളൽ വീഴുമോ

മൺചട്ടി ഒരിക്കലും പെട്ടെന്ന് ഉയർന്ന തീയിൽ വയ്ക്കരുത്. എപ്പോഴും ലോ അല്ലെങ്കിൽ മീഡിയം ഫ്ലേമിൽ പാചകം ചെയ്യാൻ ശ്രദ്ധിക്കണം എന്നതാണ് ആദ്യം നോക്കേണ്ടത്.

ഉയർന്ന തീയിൽ

കാലിയായ മൺചട്ടി നേരിട്ട് ഗ്യാസിൽ വച്ച് ചൂടാക്കുകയും ചെയ്യരുത്. കുറച്ച് വെള്ളമോ എണ്ണയോ ഒഴിച്ച ശേഷം മാത്രം സ്റ്റൗ ഓൺ ചെയ്യ്ത് ചട്ടി വയ്ക്കുക.

ഡ്രൈ ഹീറ്റിംഗ്

ചൂടായിരിക്കുന്ന മൺചട്ടിയിലേക്ക് ഒരിക്കലും പെട്ടെന്ന് തണുത്ത വെള്ളം ഒഴിക്കരുത്. താപനിലയിലെ പെട്ടെന്നുള്ള മാറ്റം ചട്ടി പൊട്ടിപ്പോകാൻ കാരണമാകും.

വെള്ളം

പാചകം കഴിഞ്ഞ ഉടൻ ചൂടുള്ള ചട്ടി വെള്ളത്തിലിട്ട് കഴുകരുത്. ചട്ടി പൂർണ്ണമായും തണുത്ത ശേഷം മാത്രം വെള്ളത്തിൽ കഴുകിയെടുക്കുക.

കഴുകുന്നത്