30 July 2026

ASHLI C

കിഡ്നിയെ ആരോഗ്യത്തോടെ വെക്കും ഈ ശീലങ്ങൾ

Photo Credit: Getty Images

നമ്മുടെ ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കിഡ്നി. അത് ആരോഗ്യത്തോടെ നിലനിർത്താനും പ്രവർത്തനം സുഗമമാക്കാനും ഉള്ള ശീലങ്ങളാണ് ഇവിടെ പറയുന്നത്.

കിഡ്നി

ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും പലപ്പോഴും കിഡ്നിയെ തകരാറിലാക്കും. കൃത്യമായ പരിശോധനയിലൂടെ ഇവ നിയന്ത്രണവിധേയമാക്കുക.

രക്തസമ്മർദ്ദവും പ്രമേഹവും

അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങൾ, മറ്റു സംസ്കരിച്ച ഫുഡുകൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. പഴങ്ങൾ പച്ചക്കറികൾ ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ആരോഗ്യകരമായ ഭക്ഷണം

ഡോക്ടറുടെ നിർദ്ദേശപ്രകാരം അല്ലാതെ അനാവശ്യമായി പെയിൻ കില്ലറുകൾ കഴിക്കുന്നത് കിഡ്നിയുടെ ആരോഗ്യത്തെ ഇല്ലാതാക്കും.

പെയിൻ കില്ലറുകൾ

അമിതമായ പുകവലിയും മദ്യപാനവും പലപ്പോഴും നിങ്ങളുടെ കിഡ്നിയുടെ ആരോഗ്യത്തെ ബാധിക്കുകയും തകരാറിൽ ആക്കുകയും ചെയ്യും. 

പുകവലിയും മദ്യപാനവും

ദിവസവും കുറഞ്ഞത് 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാൻ ശ്രമിക്കുക. ശരീരത്തിന് വ്യായാമം ഇല്ലാതിരിക്കുന്നത് നിങ്ങളുടെ കിഡ്നിയെയും തകരാറിലാക്കും. 

ക്രമമായ വ്യായാമം

ശരീരത്തിൽ ഭാരം വർധിക്കുമ്പോൾ അത് ശുദ്ധീകരിക്കാൻ കിഡ്‌നിക്ക് അമിതമായി ജോലി ചെയ്യേണ്ടിവരുന്ന. അതിനാൽ ഭാരം എപ്പോഴും ക്രമമായി നിലനിർത്തുക.

അമിതവണ്ണം കുറയ്ക്കുക

വർഷത്തിൽ ഒരിക്കൽ എങ്കിലും നിങ്ങളുടെ കിഡ്നിയുടെ ആരോഗ്യം പരിശോധിക്കുന്നത് വളരെ നല്ലതായിരിക്കും പ്രത്യേകിച്ച് അമിത രക്തസമ്മർദം, പ്രമേഹം, അമിതവണ്ണം എന്നിവയുള്ളവർ ശ്രദ്ധിക്കേണ്ടതാണ്.

കിഡ്നി പരിശോധന