25 July 2026

NEETHU VIJAYAN

ഉലുവ വെള്ളം ദിവസവും  കുടിച്ചാൽ എന്ത്  സംഭവിക്കും? അറിയാം

Image Courtesy: Getty Images 

ആരോ​ഗ്യ ​ഗുണത്തിൽ മറ്റെന്തിനേക്കാളും നല്ലതാണ് ഉലുവ. അതുകൊണ്ട് തന്നെ അവ ഒരു പരിധി വരെ കഴിക്കുന്നത് വളരെ നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു.

ഉലുവ

ദിവസവും വെറും വയറ്റിൽ ഉലുവ വെള്ളം ഉൾപ്പെടുത്തിയാൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുത മാറ്റങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കിയാലോ.

മാറ്റങ്ങൾ

ഉലുവയിലടങ്ങിയിരിക്കുന്ന ഫൈബറും അമിനോ ആസിഡുകളും ഇൻസുലിൻ ഉൽപ്പാദനം കൂട്ടുന്നു. പ്രമേഹരോഗികൾ രാവിലെ ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്.

പ്രമേഹം

ഉലുവയിലെ സല്യൂബിൾ ഫൈബർ വിശപ്പ് കുറയ്ക്കാനും വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ മെറ്റബോളിസം ഉയർത്തി അനാവശ്യ കൊഴുപ്പ് എരിച്ചുകളയും.

ശരീരഭാരം

നെഞ്ചെരിച്ചിൽ, ഗ്യാസ്, അസിഡിറ്റി, മലബന്ധം എന്നിവ തടയാൻ ഉലുവ വെള്ളം നല്ലതാണ്. ഇത് ദഹനവ്യവസ്ഥയിലെ ടോക്സിനുകൾ പുറന്തള്ളാൻ സഹായിക്കുന്നു.

ദഹനം

ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമായ ഉലുവ വെള്ളം ചർമ്മത്തിലെ കുരുക്കളും പാടുകളും അകറ്റുന്നു. മുടികൊഴിച്ചിൽ തടയാനും സഹായിക്കുന്നു.

ചർമ്മവും മുടിയും

 1 ടീസ്പൂൺ ഉലുവ ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്തു വെക്കുക. രാവിലെ ഈ വെള്ളം അരിച്ചെടുത്ത് വെറുംവയറ്റിൽ കുടിക്കാം.

എങ്ങനെ കുടിക്കാം