27 June 2025

Sarika KP

നിസ്സാരമല്ല സുംബ; ആരോഗ്യ ഗുണങ്ങൾ അറിയാം

Image Courtesy: Getty Images

നൃത്തവും സം​ഗീതവും കൂടിച്ചേർന്നുള്ള വ്യായാമ രീതിയാണ് സുംബ. സുംബ പരിശീലിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾക്ക് കാരണമാകുന്നു. .

സുംബ

ക്ഷീണമോ, തളർച്ചയോ ഉണ്ടാകാത്ത രീതിയിലുള്ള വ്യായാമം എന്നതുകൂടി കണക്കിലെടുക്കുമ്പോൾ എല്ലാവർക്കും ഒരു പോലെ ​ഗുണകരമാണ് സുംബ.

എല്ലാവർക്കും ഒരു പോലെ ​ഗുണകരം

സുംബയുടെ ആരോ​ഗ്യ ​ഗുണങ്ങൾ നോക്കിയാൽ ഇത് ശാരീരിക ആരോഗ്യത്തിനൊപ്പം മാനസികാരോഗ്യവും കൂടി മെച്ചപ്പെടുത്തുന്നു.

മാനസികാരോഗ്യം

നൃത്തവും സംഗീതവും ഉൾപ്പെടുന്നതുകൊണ്ട് ശരീരത്തിൽ സന്തോഷ ഹോർമോണുകളുടെ ഉത്‌പാദനം കൂട്ടി മാനസികസമ്മർദം കുറയ്ക്കാൻ സഹായിക്കും..

മാനസികസമ്മർദം

 ഗ്രൂപ്പായി ചെയ്യുന്ന വ്യായാമമായതുകൊണ്ട് ടീംവർക്ക്, നേതൃപാടവം, ആത്മവിശ്വാസം എന്നിവ വർധിപ്പിക്കാനും കഴിയും.

ആത്മവിശ്വാസം

ചിന്താശേഷി, ഓർമ്മശക്തി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തുന്നതിനുപുറമേ, വിഷാദരോഗത്തിൽനിന്ന് കരകയറാനും സഹായിക്കും.

വിഷാദരോഗം

 ഉറക്കത്തിന്റെ അളവ് കൂട്ടാനും നല്ല ഉറക്കം ലഭിക്കാനും, അമിതവണ്ണം കുറയ്ക്കാനും സുംബ നൃത്തം സഹായിക്കുന്നു.

അമിതവണ്ണം കുറയ്ക്കാൻ

 ശരീരത്തിൽനിന്നും ഒരു മണിക്കൂർ കൊണ്ട് 500 മുതൽ 700 കലോറി വരെ എരിച്ചുകളയാൻ സുംബയ്ക്ക് സാധിക്കും.

500 മുതൽ 700  കലോറി