30 July 2026

NEETHU VIJAYAN

പണം കളയണ്ട! പാർലർ ഫേഷ്യലിനേക്കാൾ ​ഗുണം ഈ കൂട്ടിന്

Image Courtesy: Getty Images 

ആയിരക്കണക്കിന് രൂപയും സമയവും കളഞ്ഞ് പാർലർ പോയി ഫേഷ്യൽ ചെയ്യുന്നവർ ധാരാളമാണ്. എന്നാൽ ഇതിൻ്റെ ഫലം രണ്ടോ മൂന്നോ ദിവസേക്ക് മാത്രമെ ഉണ്ടാകു.

പാർലർ

എന്നാൽ പണ്ടുമുതൽക്കെ ചർമ്മത്തിനായി ഉപയോ​ഗിക്കുന്ന മഞ്ഞൾ മാത്രം മതി മുഖം തിളങ്ങാൻ. എങ്ങനെ ചെയ്യാമെന്ന് നമുക്ക് നോക്കിയാലോ.

മഞ്ഞൾ

ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണിത്. മുഖത്തെ കരിവാളിപ്പും പാടുകളും മാറ്റി ചർമ്മത്തിന് പെട്ടെന്ന് തന്നെ ഒരു ഗ്ലോ നൽകാൻ വളരെ മികച്ചതാണിത്.

കസ്തൂരിമഞ്ഞൾ

1 സ്പൂൺ കസ്തൂരിമഞ്ഞൾ പൊടി, 1 സ്പൂൺ തൈര് / തണുത്ത പാൽ, കുറച്ച് തുള്ളി തേൻ, ഇവ നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക.

പായ്ക്ക്

മുഖം കഴുകി വൃത്തിയാക്കിയ ശേഷം ഈ പായ്ക്ക് പുരട്ടുക. 15 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയാം. ആഴ്ചയിൽ 2 തവണ ചെയ്യാം.

ഉപയോഗിക്കേണ്ടത്

കടുത്ത വെയിലടിച്ച് മുഖത്തുണ്ടാകുന്ന കരിവാളിപ്പ് മാറ്റാനും, കുരുക്കളും കറുത്ത പാടുകളും കുറയ്ക്കാനും, പെട്ടെന്ന് തന്നെ മുഖത്തിന് തിളക്കം നൽകാനും നല്ലതാണ്.

ഗുണങ്ങൾ

മഞ്ഞൾ ചിലർക്ക് അലർജിയുണ്ടാക്കാം. അതിനാൽ ഒരു പാച്ച് ടെസ്റ്റ് നടത്തിയ ശേഷം മാത്രം മുഖത്ത് ഇടുക. അല്ലാത്തപക്ഷം മുഖത്ത് തടിപ്പോ ചൊറിച്ചിലോ ഉണ്ടാകാം. 

ശ്രദ്ധിക്കുക