01 December 2025

Sarika KP

Image Courtesy: Getty Images

വിലയിൽ മാത്രമല്ല ഗുണത്തിലും വമ്പനാണ് ഈ മുരിങ്ങാക്കോല്‍!

മിക്കവർക്കും പ്രിയപ്പെട്ട പച്ചക്കറിയാണ് മുരിങ്ങാക്കോല്‍‍. സാമ്പാറിലും അവിയലിലും പ്രധാനിയായിട്ടുള്ള ഇവ ചിലയിടത്ത് മീന്‍കറിയിലും ഉപയോഗിക്കാറുണ്ട്.

മുരിങ്ങാക്കോല്‍‍

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി മുരിങ്ങാക്കോലിന്റെ വില കുത്തനെ കയറുന്ന കാഴ്ചയാണ് കാണുന്നത്. വിപണിയിൽ 600 രൂപയാണ് വില

600 രൂപ

എന്നാൽ വിലയിൽ മാത്രമല്ല ഗുണത്തിലും വമ്പനാണ് മുരിങ്ങാക്കോൽ. ഇത് കഴിക്കുന്നതിലൂടെ നിരവധി ആരോ​ഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്.

ഗുണത്തിലും വമ്പൻ

ശ്വാസകോശ സംബന്ധമായ രോഗങ്ങളായ ആസ്മ, ശ്വാസകോശത്തിൽ വീക്കം, ചുമ ഇവ തടയാൻ മുരിങ്ങക്കായുടെ പതിവായ ഉപയോഗം ഫലപ്രദമാണ്.

ആസ്മയെ തടയുന്നു

മുരിങ്ങാക്കോൽ കഴിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ചുമ, പനി, ജലദോഷം ഇവയെയെല്ലാം അകറ്റി നിര്‍ത്താനും കഴിവുണ്ട്.

രോഗപ്രതിരോധശേഷി

രക്തസമ്മർദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മുരിങ്ങാക്കായിലടങ്ങിയ വിറ്റമിനുകള്‍ സഹായിക്കുന്നു.

രക്തസമ്മർദം

കാൽസ്യം, ഇരുമ്പ്, മറ്റു ജീവകങ്ങൾ ഇവ ധാരാളം അടങ്ങിയ മുരിങ്ങാക്കോൽ കഴിക്കുന്നത് എല്ലുകളെ ബലപ്പെടുത്തുന്നു.

എല്ലുകളെ ബലപ്പെടുത്തുന്നു

ഗർഭകാലത്ത് മുരിങ്ങക്കായ കഴിക്കുന്നത് പ്രസവത്തെ എളുപ്പമാക്കും. മാത്രമല്ല, പ്രസവസമയത്തും ശേഷവുമുള്ള സങ്കീര്‍ണതകളെയും ലഘൂകരിക്കും. 

ഗര്‍ഭിണിയുടെ ആരോഗ്യത്തിനും ഉത്തമം