24 NOV 2025
TV9 MALAYALAM
Image Courtesy: Getty Images
നിരവധി പോഷകങ്ങളുടെ കലവറയാണ് മുട്ട. മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിനും ഓർമശക്തിക്കും നല്ലതാണ്.
രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ദിവസവും മുട്ട കഴിക്കാം. എന്നാൽ പാചകം ചെയ്യുന്നതിന് മുമ്പ് മുട്ട കഴുകണോ എന്നത് ഒരു സംശയമാണ്.
മുട്ടത്തോടിൽ ബ്ലൂം എന്നൊരു സംരക്ഷണ പാളിയുണ്ട്. ഇതിൽ ധാരാളം സുഷിരങ്ങൾ കാണപ്പെടുന്നു. ബ്ലൂം അണുക്കളിൽ നിന്നും മുട്ടയെ സംരക്ഷിക്കുന്നു.
മുട്ട കഴുകുമ്പോൾ ബ്ലൂം എന്ന സംരക്ഷണ പാളിക്ക് കേടുപാടുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ അഴുക്കില്ലെങ്കിൽ മുട്ട കഴുകുന്നത് ഒഴിവാക്കുക.
ഇനി അഴുക്കുണ്ടെങ്കിൽ ചെറുചൂട് വെള്ളം ഉപയോഗിച്ച് കഴുകുക. ശേഷം നന്നായി ഉണക്കാനും മറക്കരുത്. ഇല്ലെങ്കിൽ അണുക്കൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്.
മുട്ട കടയിൽ നിന്നും വാങ്ങുന്നതിന് മുന്നേ പൊട്ടലും അഴുക്കും ഇല്ലെന്ന് ഉറപ്പാക്കുക. വളരെ മൃദുലമായിട്ട് മാത്രമെ മുട്ട കഴുകാവു.
മുട്ട കഴുകി ഉണക്കിയതിന് ശേഷം മാത്രമെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടുള്ളൂ. അത്യാവശ്യമില്ലെങ്കിൽ മുട്ട കഴിക്കുന്നത് ഒഴിവാക്കുക.
കഴുകണമെന്ന് നിർബന്ധമാണെെങ്കിൽ പാചകം ചെയ്യുന്നതിന് കുറച്ച് മുമ്പ് മാത്രം കഴികുക. കഴുകിയ ഉടനെ ഉപയോഗിക്കുകയും വേണം.