20 SEP 2026 

NEETHU VIJAYAN

കല്ലുപോലെയുള്ള കപ്പയും വേവും! പാചകത്തിന്  ഈ ട്രിക്ക് പരീക്ഷിക്കൂ

Image Courtesy: Getty Images 

ചില സമയങ്ങളിൽ കടകളിൽ നിന്ന് വാങ്ങുന്ന കപ്പ അഥവ മരച്ചീനി എത്ര വെള്ളത്തിലിട്ട് തിളപ്പിച്ചാലും കല്ലുപോലെ വേവാതെ നിൽക്കാറുണ്ട്.

കപ്പ

ഇനിയാരും കപ്പ വേവില്ലെന്ന കാരണത്താൽ ഒഴിവാക്കേണ്ടതില്ല. കടുപ്പമുള്ള കപ്പ പോലും വെണ്ണപോലെ വെന്തുകിട്ടാൻ പാചകം ചെയ്യുമ്പോൾ അറിയേണ്ട കാര്യങ്ങൾ ഇതാ.

വെന്തുകിട്ടാൻ

കപ്പ പകുതി വേവാകുമ്പോൾ പാത്രം അടുപ്പിൽ നിന്ന് മാറ്റി അതിലെ തിളച്ച വെള്ളം വാർത്തുകളയുക. ഉടൻ തന്നെ അതിലേക്ക് നല്ല തണുത്ത വെള്ളമോ ഐസ് കട്ടകളോ ചേർക്കുക.

ഐസ് കട്ട

വീണ്ടും ഇത് അടുപ്പത്ത് വെച്ച് തിളപ്പിക്കുക. താപനിലയിലുണ്ടാകുന്ന ഈ പെട്ടെന്നുള്ള മാറ്റം കപ്പയുടെ നാരുകളെ ഉടയ്ക്കാനും വേഗത്തിൽ വേവാനും സഹായിക്കും.  

വേഗത്തിൽ

കപ്പ വേവിക്കാൻ വെക്കുമ്പോൾ വെള്ളത്തോടൊപ്പം ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർക്കുന്നത് കപ്പ മൃദുവാകാൻ സഹായിക്കും. ഇത് കപ്പ തിളച്ചു മറിയുന്നത് ഒഴിവാക്കാനും നല്ലതാണ്.

വെളിച്ചെണ്ണ

കപ്പ വേവിക്കുന്ന വെള്ളത്തിൽ കുറച്ച് തുള്ളി നാരങ്ങാനീരോ വിനാഗിരിയോ ചേർക്കുന്നത് കപ്പയുടെ കയ്പ്പ് കുറയ്ക്കാനും അത് പെട്ടെന്ന് വെന്തു കിട്ടാനും സഹായിക്കും.

നാരങ്ങാനീര്

കപ്പ വെള്ളത്തിലിട്ട് തിളപ്പിക്കാൻ വെക്കുമ്പോൾ തന്നെ ഉപ്പ് ചേർക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇത് കപ്പ വേവുന്നത് വൈകിപ്പിക്കും.

ഉപ്പ്