20 September 2026
Jayadevan A M
Image Courtesy: PTI
വനിതാ ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ഇന്ത്യയുടെ ഓപ്പണർ സ്മൃതി മന്ദാന മാറി
ന്യൂസിലൻഡ് താരം സൂസി ബേറ്റ്സിന്റെ (4,758 റൺസ്) റെക്കോഡാണ് മറികടന്നത്. ഈ റെക്കോർഡ് തകർക്കാൻ ഏഴ് റൺസ് മാത്രമായിരുന്നു ആവശ്യമുണ്ടായിരുന്നത്.
ഏഷ്യൻ ഗെയിംസ് സെമിഫൈനലിൽ ബംഗ്ലാദേശിനെതിരായ പോരാട്ടത്തിലാണ് മന്ദാന നേട്ടം സ്വന്തമാക്കിയത്. മൂന്നാം ഓവറിൽ തന്നെ മന്ദാന ഈ ചരിത്ര നേട്ടത്തിൽ എത്തിച്ചേർന്നു
ബംഗ്ലാദേശ് പേസർ മറുഫ അക്തറിന്റെ ആ ഓവറിലെ അവസാന രണ്ട് പന്തുകളും തുടർച്ചയായി ബൗണ്ടറി കടത്തിക്കൊണ്ടാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്
ഇതോടെ, വനിതാ ട്വന്റി20 റൺവേട്ടക്കാരുടെ പട്ടികയിൽ 4,788 റൺസുമായി ഒന്നാമതെത്തി. സൂസി ബേറ്റ്‌സ്, ഹര്‍മന്‍പ്രീത് കൗര്‍, ചമരി അട്ടപ്പട്ടു തുടങ്ങിയവരാണ് പിന്നിലുള്ളത്
വനിതാ ട്വന്റി20 റൺവേട്ടക്കാരുടെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ രണ്ട് ഇന്ത്യൻ ബാറ്റർമാർ ഇടംപിടിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്
എല്ലാ ഫോർമാറ്റുകളിലുമായി വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരവും സ്മൃതി മന്ദാനയാണ്
വനിതാ ഏഷ്യ കപ്പിനിടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിന്റെ 10,868 റൺസ് എന്ന നേട്ടത്തെയും മന്ദാന അടുത്തിടെ മറികടന്നിരുന്നു