20 SEP 2026 

ASHLI C

ഈ ഭക്ഷണങ്ങൾ മാനസിക സമ്മർദ്ദം കുറയ്ക്കും

Image Courtesy: Getty Images 

മാനസിക സമ്മർദ്ദവും ഉൽക്കണ്ഠയും മാറാൻ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

മാനസിക സമ്മർദ്ദം 

ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലാവനോയിഡുകൾ, മഗ്നീഷ്യം എന്നിവ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഉത്തമമാണ്.

ഡാർക്ക് ചോക്ലേറ്റ്

വാൾനട്ട്, ബദാം എന്നിവയിൽ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് നല്ലതാണ്.

വാൾനട്ട്, ബദാം

ബ്ലൂബെറി, സ്ട്രോബറി എന്നിവയിൽ വിറ്റാമിൻ സി മറ്റു ധാതുക്കൾ എന്നിവ ധാരാളമടങ്ങിയിരിക്കുന്നു. ഇവ കഴിക്കുന്നത് നല്ലതാണ്.

ബ്ലൂബെറി, സ്ട്രോബെറി

കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ പതിവായി യോഗർട്ട് കഴിക്കുന്നത് നല്ലതാണ്. ഇത് മാനസിക സമ്മർദ്ദവും കുറയ്ക്കും.

യോഗർട്ട് 

ചീര പോലുള്ള പച്ചിലക്കറികൾ ധാരാളം കഴിക്കുന്നത് മനസ്സിനെ സമാധാനപ്പെടുത്താൻ സഹായിക്കും.

പച്ചിലക്കറികൾ

എല്ലാദിവസവും ഗ്രീൻ ടീ കുടിക്കുന്നത് മാനസിക സമ്മർദ്ദവും ഉൽക്കണ്ഠയും കുറയ്ക്കും.

ഗ്രീൻ ടീ

 ഓട്സിലുള്ള കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് മാനസിക സമ്മർദ്ദം കുറയ്ക്കാൻ വളരെ നല്ലതാണ്.

ഓട്സ്