29 May 2025

Sarika KP

ഓസിയുടെ ബേബി ഷവര്‍ ആഘോഷമാക്കി സഹോദരിമാർ

Image Courtesy: Instagram

ദിയ കൃഷ്ണയുടെയുടെ അശ്വിൻ ​ഗണേഷിന്റെയും ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് നടൻ ക‍‍ൃഷ്ണകുമാറിന്റെ കുടുംബം.

ആദ്യത്തെ കൺമണി

ഗർഭിണിയായത് മുതലിങ്ങോട്ടുള്ള എല്ലാ വിശേഷങ്ങൾ ദിയ കൃഷ്ണ തന്റെ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റാ ഗ്രാമിലൂടെയും പങ്കുവെച്ചിട്ടുണ്ട്.

ദിയ കൃഷ്ണ

കഴിഞ്ഞ ദിവസം ബേബി ഷവർ ചിത്രങ്ങളും ദിയ കൃഷ്ണ തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ബേബി ഷവർ

 ഒഫീഷ്യൽ ബേബി ഷവർ, കുഞ്ഞ് വരുന്നതിന് മുമ്പുള്ള അവസാന ഫങ്ഷൻ എന്ന ക്യാപ്ഷനോടെയാണ് ദിയ ഫോട്ടോകൾ പങ്കുവെച്ചത്.

അവസാന ഫങ്ഷൻ

ഇപ്പോഴിതാ ദിയയുടെ ബേബി ഷവര്‍ ചിത്രങ്ങൾ‌ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച് എത്തിയിരിക്കുകയാണ് സഹോദരിമാർ.

സഹോദരിമാർ

 ഓസി ബേബി ഷവര്‍ എന്ന ക്യാപ്ഷനോടെയായിരുന്നു അഹാന ചിത്രങ്ങള്‍ പങ്കുവെച്ചത്. ബേബി ആന്‍ഡ് മമ്മ ഇന്‍ ബ്ലൂം എന്നും അഹാന എഴുതിയിരുന്നു.

ഓസി ബേബി ഷവര്‍

ചിത്രത്തിൽ ഓസിയോട് ചേര്‍ന്നുനിന്ന് ചിരിച്ച് പോസ് ചെയ്യുന്ന സഹോദരിമാരെയാണ് കാണാൻ പറ്റുന്നത്.ഇത്തവണ ഗൗണിലായിരുന്നു എല്ലാവരും.

ഗൗണിലായിരുന്നു എല്ലാവരും

ബ്രൈഡല്‍ ഷവര്‍ നടത്തിയ അതേ സ്ഥലത്തായിരുന്നു ബേബി ഷവറും നടത്തിയത്. അടുത്ത ബന്ധുക്കൾ മാത്രമാണ് ആഘോഷത്തിൽ പങ്കെടുത്തത്

അടുത്ത ബന്ധുക്കൾ