13 May 2025
Sarika KP
Pic Credit: Instagram
വളകാപ്പ് ആഘോഷമാക്കിയ നടൻ കൃഷ്ണകുമാറിന്റെ മകളും വ്ലോഗറുമായ ദിയ കൃഷ്ണയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പച്ചയും ചുവപ്പും നിറത്തിലുള്ള കാഞ്ചീവരം സാരിയിൽ ദിയ തിളങ്ങിയപ്പോൾ ദാവണിയിൽ നാടൻ സുന്ദരിമാരായാണ് സഹോദരിമാർ എത്തിയത്.
ക്രീമിൽ വയലറ്റ് കസവുള്ള പട്ടുപാവാടയും ബ്ലൗസും ദാവണിയുമായിരുന്നു അഹാന കൃഷ്ണയുടെ ഔട്ട്ഫിറ്റ്.ഇതിനു ചേരുന്ന ഹെവി ചോക്കറും കമ്മലുമാണ് ആക്സസറീസ്.
പച്ചയിൽ വയലറ്റ് കസവുള്ള പട്ടുപാവാടയും വയലറ്റ് ബ്ലൗസുമായിരുന്നു ഇഷാനിയുടെ ഔട്ട്ഫിറ്റ്. വേവി ഹെയര്‍ സ്റ്റൈലായിരുന്നു.
പിങ്ക് ബ്ലൗസും ദാവണിയും അണിഞ്ഞാണ് ഹൻസിക എത്തിയത്. ഹെവി ചോക്കറും നെറ്റിചുട്ടിയും കമ്മലുമാണ് ആക്സസറീസ്.
ഓസിയുടെ വളകാപ്പ് എന്ന കുറിപ്പോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചത്. ഇതിനൊപ്പം ഇരുവരുടെയും കുട്ടിക്കാലത്തെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ദി ഗ്രാൻഡ് വളകാപ്പ്’ എന്ന അടിക്കുറിപ്പോടെ ദിയയും കഴിഞ്ഞ ദിവസം വീഡിയോ പങ്കുവച്ചിരുന്നു. നിമിഷ നേരം കൊണ്ട് വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി.
വീഡിയോ വൈറലായതോടെ ദിയയ്ക്കും ഭർത്താവ് അശ്വിനും ആശംസകളറിയിച്ച് താരങ്ങളടക്കം നിരവധി പേർ രംഗത്ത് എത്തി.