13 May 2025
Abdul Basith
Pic Credit: Unsplash
റാഗി അഥവാ ഫിംഗർ മില്ലറ്റിൽ ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ ചില സവിശേഷതകൾ നമുക്ക് പരിശോധിക്കാം.
റാഗിയിലെ കാൽഷ്യം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഗർഭത്തിൻ്റെയും മുലയൂട്ടലിൻ്റെയും മെനപോസിൻ്റെയും സമയങ്ങളിൽ ഇത് വളരെ നല്ലതാണ്.
വിളർച്ച കുറയ്ക്കാൻ റാഗി സഹായിക്കും. അയൺ കൊണ്ട് സമ്പന്നമാണ് റാഗി. ഇത് രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവും വർധിപ്പിക്കും.
റാഗിയിൽ ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് മലബന്ധം കുറച്ച് ദഹനത്തെയും ശരീരഭാരം നിയന്ത്രിക്കുന്നതിനെയും സഹായിക്കും.
റാഗിയ്ക്ക് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനുള്ള കഴിവുണ്ട്. ഇത് ഡയബറ്റിസ് നിയന്ത്രിച്ച് ആരോഗ്യം സംരക്ഷിക്കാൻ അവസരമൊരുക്കും.
റാഗിയിലെ ഫൈബറും ആൻ്റിഓക്സിഡൻ്റുകളും കൊളസ്ട്രോൾ ലെവലും ഹൃദ്രോഗസാധ്യതയും കുറച്ച് ഹൃദയാരോഗ്യത്തെ സംരക്ഷിക്കും.
റാഗിയിലെ ഫൈബറും ആൻ്റിഓക്സിഡൻ്റുകളും കൊളസ്ട്രോൾ ലെവലും ഹൃദ്രോഗസാധ്യതയും കുറച്ച് ഹൃദയാരോഗ്യത്തെ സംരക്ഷിക്കും.
റാഗിയിലെ പ്രോട്ടീനും അമിനോ ആസിഡും അടക്കമുള്ള പോഷകങ്ങൾ മുടിയുടെയും ചർമ്മത്തിൻ്റെയും ആരോഗ്യം മെച്ചപ്പെടുത്തും.