06 March 2026
ASHLI C
Image Credit: Getty Images
എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വിത്താണ് ബദാം. രുചികരമായ ഇതിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്.
എന്നാൽ പലപ്പോഴും ആളുകൾ പറയുന്നതാണ് ബദാം കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ വർധിപ്പിക്കുവാൻ കാരണമാകുമെന്ന്.
യഥാർത്ഥത്തിൽ ബദാം കഴിക്കുന്നത് കൊളസ്ട്രോൾ വർധിക്കില്ല എന്നാണ് ചില പഠനങ്ങൾ പറയുന്നത്.
ബദാമിൽ അടങ്ങിയിരിക്കുന്ന അൺസാച്ചുറേറ്റഡ് ഫാറ്റുകൾ, നാരുകൾ , ആന്റിഓക്‌സിഡന്റുകൾ എന്നിവ ശരീരത്തിന് വളരെ ഗുണകരമാണ്.
ബദാം പതിവായി കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുവാൻ സഹായിക്കും. ശരീരത്തിന് ആവശ്യമായ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും.
ബദാമിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ E ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാൻ സഹായിക്കുന്നു
എന്നിരുന്നാലും ബദാമിൽ കലോറി കൂടുതലാണ്. അതിനാൽ ഏത് കൃത്യം എണ്ണം മാത്രമേ കഴിക്കാൻ പാടുള്ളൂ
ബദാം രാത്രി വെള്ളത്തിൽ ഇട്ട് കുതിർത്ത് വച്ചതിനുശേഷം രാവിലെ തൊലി കളഞ്ഞ് കഴിക്കുന്നതാണ് ഉത്തമം. ഇത് ദഹനത്തിന് സഹായിക്കും.