06 MAR 2026

NEETHU VIJAYAN

കപ്പ ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ടോ?  ഈ വെറൈറ്റി ഐറ്റം  ഒന്ന് പരീക്ഷിക്കൂ

 Image Courtesy: Getty Images

സാധാരണ കപ്പ കിട്ടിയാൽ ഒന്നുങ്കിൽ പുഴുങ്ങുകയോ വേവിക്കുകയോ ചെയ്യുകയാണ് പതിവ്. എന്നാൽ ഒരു വെറൈറ്റിക്ക് കപ്പ ഉപ്പിലിട്ടത് കഴിച്ചാലോ.

കപ്പ

ആദ്യം തന്നെ നന്നായി കഴുകി വൃത്തിയാക്കിയ കപ്പ ചെറിയ കഷണങ്ങളാക്കി മുറിക്കുക. ശേഷം വേണ്ട ചേരുവകൾ തയ്യാറാക്കാവുന്നതാണ്.

കഷണങ്ങളാക്കാം

കാന്താരി മുളക് അല്ലെങ്കിൽ പച്ചമുളക് ചതച്ചത്, ഇഞ്ചി, കറിവേപ്പില എന്നിവ എടുക്കുക. കപ്പ മുങ്ങിക്കിടക്കാൻ പാകത്തിന് ഉപ്പുവെള്ളവും കുറച്ച് വിനാഗിരിയും എടുക്കുക.

ചേരുവ

ശേഷം വൃത്തിയാക്കിയ കപ്പ എടുത്ത്, അത് ഒരു ചില്ലു ഭരണിക്കുള്ളിലേക്ക് മാറ്റുക. നേരത്തെ തയ്യാറാക്കിയ ഉപ്പുവെള്ളവും മസാലക്കൂട്ടും ഇതിലേക്ക് ചേർക്കുക.

ഭരണിയിലേക്ക്

കുറഞ്ഞത് ഒന്നോ രണ്ടോ ദിവസമെങ്കിലും ഇത് എടുക്കാതെ വെച്ചിരിക്കണം. കപ്പയിലേക്ക് കാന്താരിയുടെ എരിവും വിനാഗിരിയുടെ പുളിയും പിടിക്കുമ്പോൾ സംഗതി പൊളിക്കും.

എടുക്കരുത്

ഇതുവരെ പരീക്ഷിക്കാത്ത ഒന്നായതിനാൽ എല്ലാവർക്കും ഇഷ്ടമാകും. വെറുതെ ഇരിക്കുമ്പോൾ കഴിക്കാൻ പറ്റിയ ബെസ്റ്റ് ഐറ്റമാണിത്. തീർച്ചയായും പരീക്ഷിച്ചു നോക്കണം.

പരീക്ഷണം

കപ്പ അരിയുമ്പോൾ അധികം ചെറുതാകാതെ ശ്രദ്ധിക്കണം. കാരണം ഇത് ഉപ്പിലിട്ട വെള്ളത്തിലിടുമ്പോൾ പൊടിഞ്ഞുപോകാൻ സാധ്യതയുണ്ട്. 

ശ്രദ്ധിക്കുക