28 July 2026
Jayadevan A M
Image Courtesy: PTI
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നാണ് കോമൺവെൽത്ത് ഗെയിംസ്. കോമൺവെൽത്ത് മെഡൽ നേടുക എന്നത് ഏതൊരു കായികതാരത്തിന്റെയും സ്വപ്നമാണ്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേരിട്ട് അത്‌ലറ്റുകൾക്ക് ക്യാഷ് പ്രൈസ് നൽകാറില്ല. മെഡലുകളും സർട്ടിഫിക്കറ്റുകളുമാണ് സംഘാടകർ നേരിട്ട് നൽകുന്നത്.
എന്നാല്‍ കായികതാരങ്ങൾ പ്രതിനിധീകരിക്കുന്ന അതത് രാജ്യങ്ങളും സംസ്ഥാന സർക്കാരുകളും തങ്ങളുടെ വിജയികൾക്ക് ക്യാഷ് പ്രൈസ് നല്‍കാറുണ്ട്
വലിയ കായിക ടൂര്‍ണമെന്റുകളില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പാരിതോഷികം നല്‍കുന്ന പതിവുണ്ട്
കേന്ദ്ര സർക്കാരിന് പുറമെ വിവിധ സംസ്ഥാന സർക്കാരുകൾ തങ്ങളുടെ സംസ്ഥാനത്ത് നിന്നുള്ള മെഡൽ വിജയികൾക്ക് പാരിതോഷികങ്ങള്‍ നല്‍കാറുണ്ട്
ബിർമിംഗ്ഹാമിൽ നടന്ന കഴിഞ്ഞ ഗെയിംസിൽ മെഡല്‍ നേടിയവര്‍ക്ക് കേരള സര്‍ക്കാര്‍ പാരിതോഷികം നല്‍കിയിരുന്നു.
ക്യാഷ് പ്രൈസിന് പുറമെ മെഡൽ വിജയികൾക്ക് റെയിൽവേ, പൊലീസ്, കസ്റ്റംസ് തുടങ്ങിയ വകുപ്പുകളില്‍ സര്‍ക്കാര്‍ ജോലി നല്‍കാറുണ്ട്
രാജ്യവും സംസ്ഥാനങ്ങളും നൽകുന്ന വലിയ സാമ്പത്തിക പിന്തുണയും ജോലിയും കോമൺവെൽത്ത് ഗെയിംസ് മെഡൽ വിജയികളുടെ ജീവിതത്തിൽ മാറ്റങ്ങള്‍ വരുത്തും