17  February 2026

Jenish Thomas

ചിക്കനും തൈരും ഒരിമിച്ച് വേണ്ട, പണികിട്ടും

Image Credit: Getty Images

ഒരിക്കലും ചേർത്ത് കഴിക്കാൻ പാടില്ലത്തവയെ ആയൂർവേദത്തിൽ വിരുദ്ധാഹരങ്ങൾ എന്നാണ് പറയുക. 

വിരുദ്ധാഹരങ്ങൾ

ഈ വിരുദ്ധാഹരങ്ങളുടെ പട്ടികയിൽ ഉള്ള ശ്രദ്ധമായ രണ്ട് ഭക്ഷണങ്ങളാണ് ചിക്കനും തൈരും. ഇവ രണ്ടും ഒരിക്കലും ചേർത്ത് കഴിക്കാൻ പാടില്ലയെന്നാണ് ആയൂർവേദത്തിൽ പറയുന്നത്.

ചിക്കനും തൈരും

കോഴിയിറച്ചിയും തൈരും പ്രോട്ടീൻ കൊണ്ട് സമ്പന്നമാണെങ്കിലും മനുഷ്യശരീരത്തിലേക്ക് ഈ രണ്ട് ഭക്ഷണങ്ങൾ ഒരിമിച്ച് ചെല്ലുമ്പോൾ വിരുദ്ധമായി പ്രവർത്തിക്കുമെന്നാണ് ആയൂർവേദത്തിൽ പറയുന്നത്

ചിക്കനും തൈരും കഴിച്ചാൽ

ചൂട് കൂടുതൽ ഉത്തേജിപ്പിക്കുന്ന ഭക്ഷണമാണ് ചിക്കൻ. തൈരാണെങ്കിൽ ശരീരം തണുപ്പിക്കാനും സഹായിക്കും. ഇത് ദഹനപ്രക്രിയയിൽ ദോഷമായി ബാധിക്കും.

ചൂടും തണുപ്പും

ഈ രണ്ട് ഭക്ഷണങ്ങളും ഒരുമിച്ച് ആമശയത്തിലേക്ക് ചെല്ലുമ്പോൾ ഏത് വിധത്തിൽ ദഹനം നടത്തണമെന്ന് ഒരു സംശയം ശരീരത്തിൽ ഉടലെടുക്കും. അത് ദഹനത്തെ വൈകിപ്പിക്കും

ദഹനത്തെ ബാധിക്കും

ദഹനം സംബന്ധമായ പ്രശ്നങ്ങൾ മാത്രമല്ല, ത്വക്ക് സംബന്ധമായ ചില രോഗങ്ങൾക്കും ചിക്കനും തൈരും ഒരുമിച്ച് കഴിക്കുന്നത് വഴിവെച്ചേക്കും.

ദഹനപ്രശ്നം മാത്രമല്ല

ഇത് മാത്രമല്ല, തന്തൂരി, അൽഫാം, ശവായി പോലെയുള്ള ചിക്കൻ വിഭവങ്ങൾ പാകും ചെയ്യുന്നതിനായി തൈര് ഉപയോഗിക്കാറുണ്ട്. അതും ഒഴിവാക്കുന്നത് നല്ലതാണ്.

ചിക്കൻ മാറിനൈറ്റ് ചെയ്യുമ്പോൾ

പരമാവധി മസാലകൾ ഉപയോഗിച്ച് മാത്രം ചിക്കൻ മാർനേറ്റിങ് ചെയ്യുക. ഇനി തൈര് ഉപയോഗിക്കണമെങ്കിൽ കട്ടി കൂടിയതും പുള്ളി കുറഞ്ഞതുമായത് ഉപയോഗിക്കുക

ഈ തൈര് ഉപയോഗിക്കാം