28 January 2026
Aswathy Balachandran
Image Courtesy: Getty
ചൂടുള്ള കാലാവസ്ഥയിൽ തൈര് വേഗത്തിൽ പുളിക്കും. തൈര് പുളിക്കാതിരിക്കാനുള്ള ചില ഫലപ്രദമായ വഴികളുണ്ട്
തൈര് കട്ടയായിക്കഴിഞ്ഞാൽ ഉടൻ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റുക. തണുത്ത അന്തരീക്ഷം തൈര് പുളിക്കുന്നത് മന്ദഗതിയിലാക്കും.
ഫ്രഷ് പാൽ ഉപയോഗിക്കുക. പാൽ നന്നായി തിളപ്പിച്ച ശേഷം ചെറുചൂടോടെ ഉറയൊഴിക്കുന്നത് ബാക്ടീരിയകളുടെ വളർച്ച നിയന്ത്രിക്കാൻ സഹായിക്കും.
പാൽ അമിതമായി ചൂടുള്ളപ്പോഴോ തണുത്തിരിക്കുമ്പോഴോ ഉറയൊഴിക്കരുത്. പാൽ നേരിയ ചൂടിലായിരിക്കുമ്പോൾ മാത്രം സ്റ്റാർട്ടർ ചേർക്കുക.
തൈര് ഉണ്ടാക്കാനും സൂക്ഷിക്കാനും എപ്പോഴും ഈർപ്പമില്ലാത്ത വൃത്തിയുള്ള പാത്രങ്ങൾ മാത്രം ഉപയോഗിക്കുക. ഇത് അനാവശ്യ ബാക്ടീരിയകൾ വളരുന്നത് തടയും.
കളിമൺ പാത്രത്തിൽ തൈര് ഉണ്ടാക്കുന്നത് കൂടുതൽ ഗുണകരമാണ്. മൺപാത്രത്തിനുള്ളിലെ പ്രകൃതിദത്തമായ തണുപ്പ് തൈര് പെട്ടെന്ന് പുളിക്കുന്നത് തടയുന്നു.
തയ്യാറാക്കിയ തൈരിൽ ഒരു നുള്ള് ഉപ്പ് ചേർക്കുന്നത് പുളിപ്പ് പ്രക്രിയ സാവധാനത്തിലാക്കാൻ സഹായിക്കും.
ഉള്ളി, വെളുത്തുള്ളി എന്നിവയുടെ മണം തൈരിന്റെ രുചിയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ അത്തരം ഭക്ഷണങ്ങളിൽ നിന്ന് തൈര് അകറ്റുക.