27 July 2026

Nithya V

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനുള്ള വഴികളിതാ

Photo Credit: Getty Images

സൂര്യപ്രകാശം, വിയർപ്പ്, അഴുക്ക്, നിർജ്ജലീകരണം എന്നിവ കാരണം കഴുത്തിന് ചുറ്റും കറുപ്പ് നിറം വരാൻ സാധ്യത കൂടുതലാണ്.

കറുപ്പ് നിറം

കഴുത്തിലെ ഈ കറുപ്പ് നിറം എളുപ്പത്തിൽ മാറ്റി ചർമ്മത്തിന് തിളക്കം കൂട്ടാൻ സഹായിക്കുന്ന എളുപ്പവഴികൾ ഇതാ

വഴികൾ

ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ വെള്ളത്തിലോ റോസ് വാട്ടറിലോ കലർത്തി പേസ്റ്റാക്കി കഴുത്തിൽ പുരട്ടി സ്ക്രബ് ചെയ്ത ശേഷം കഴുകിക്കളയാം.

ബേക്കിംഗ് സോഡ

രണ്ട് സ്പൂൺ ഓട്സ് അരച്ചതും അല്പം തേനും നന്നായി യോജിപ്പിച്ച ശേഷം കഴുത്തിൽ പുരട്ടി 2–3 മിനിറ്റ് നേരം സ്ക്രബ് ചെയ്ത് കഴുകി കളയാം.

ഓട്സ്

ശുദ്ധമായ തൈരിലേക്ക് ഏതാനും തുള്ളി നാരങ്ങാനീര് ചേർത്ത ശേഷം കഴുത്തിൽ പുരട്ടുക. 10 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്.

തൈര്

രണ്ട് സ്പൂൺ പാലിൽ അല്പം മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കി കഴുത്തിന് ചുറ്റും പുരട്ടുക. ഉണങ്ങിയ ശേഷം കഴുകാം.

പാൽ

വെള്ളരിക്കയുടെ നീര് കഴുത്തിൽ പുരട്ടുകയോ, കഷണങ്ങൾ കൊണ്ട് കഴുത്തിൽ  തടവുകയോ ചെയ്യാം.

വെള്ളരി

ഫ്രഷ് കറ്റാർവാഴ ജെൽ കഴുത്തിന് ചുറ്റും പുരട്ടി മസാജ് ചെയ്യുന്നത് കറുപ്പ് മാറാൻ സഹായിക്കും.

കറ്റാർവാഴ