27 July 2026

Jayadevan A M

പല്ല് ബ്രഷ് ചെയ്യാന്‍ എത്ര പേസ്റ്റ് വേണം?

Image Courtesy: Getty Images

പല്ല് തേക്കാന്‍ അമിതമായി പേസ്റ്റ് ഉപയോഗിക്കുന്നത് ചിലരുടെ ശീലമാണ്. എന്നാല്‍ അത് ശരിയല്ല. ഇതുസംബന്ധിച്ച് പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്‌

പേസ്റ്റ്

പരസ്യങ്ങളിൽ കാണിക്കുന്നത് പോലെ ടൂത്ത് ബ്രഷ് മുഴുവൻ പേസ്റ്റ് വച്ചു തേക്കേണ്ട ആവശ്യമില്ല. പേസ്റ്റ് ഉപയോഗം അമിതമാകരുത്‌

അമിതമാകരുത്‌

പേസ്റ്റ് എത്രത്തോളം ഉപയോഗിക്കണമെന്ന് നോക്കാം. വയസ്സ് അനുസരിച്ച് ഉപയോഗിക്കേണ്ട ശരിയായ അളവ് പരിശോധിക്കാം

ശരിയായ അളവ്

3 വയസ്സിൽ താഴെയുള്ള കുട്ടികള്‍ക്ക്‌ ഒരു അരിമണിയുടെ വലുപ്പത്തിൽ മാത്രം ടൂത്ത്‌ പേസ്റ്റ് ഉപയോഗിച്ചാല്‍ മതി

3 വയസ്സിൽ താഴെ

3 മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്ക്‌ ഒരു ചെറുപയറിന്റെ അല്ലെങ്കിൽ പച്ചപ്പട്ടാണിയുടെ വലുപ്പത്തിൽ പേസ്റ്റ് മതി

3 മുതൽ

മുതിർന്നവർക്കും ചെറുപയറിന്റെ വലുപ്പത്തിലുള്ള പേസ്റ്റ് തികച്ചും ധാരാളമാണ്. പേസ്റ്റ് അമിതമാകുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാം

മുതിർന്നവർ

പേസ്റ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലൂറൈഡ് അധികമായി ഉള്ളിൽ ചെന്നാൽ കുട്ടികളുടെ പല്ലുകളിൽ വെള്ളപ്പാടുകളോ നിറവ്യത്യാസമോ ഉണ്ടാകാൻ കാരണമായേക്കാം

ഫ്ലൂറൈഡ്

അധികമായി പേസ്റ്റ് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പതയും ഘർഷണവും പല്ലിന്റെ എനാമലിനെ ദോഷകരമായി ബാധിച്ചേക്കാം

തേയ്മാനം