02 July 2025
SARIKA KP
Image Courtesy: Getty Images
സംസ്ഥാനത്ത് മഴ ശക്തമായതോടെ പനിയും ജലദോഷവും പലരെയും പിടികൂടി. ഇതിനു പുറമെ കൊതുകുജന്യ-ജലജന്യരോഗങ്ങളും വ്യാപിക്കുന്നു
പനിയോ ജലദോഷമോ ഉണ്ടെങ്കില്‍ ആവി പിടിക്കുന്നത് നല്ലതാണ്. എന്നാൽ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെ ആണെന്ന് നോക്കാം.
മുഖത്തേക്ക് ആവി പിടിക്കുമ്പോള്‍ പരമാവധി 5 മിനിട്ടിലധികം ആവി കൊള്ളരുത്, കണ്ണിലേക്ക് ആവി അടി അടിക്കാനും ഇട വരരുത്.
മഞ്ഞള്‍ പൊടി ഇട്ടു ആവി കൊള്ളുന്നത് നല്ലതാണ്. ഇത് വൈറല്‍ രോഗങ്ങളും സൈനസ് ഇൻഫക്ഷനും അകറ്റാൻ ഉത്തമമാണ്.
തലവേദനക്ക് പുരട്ടുന്ന ബാമുകള്‍ വെള്ളത്തില്‍ ഇട്ട് ആവി പിടിക്കുന്നത് നല്ലതല്ല. പകരം തുളസിയിലയോ യൂക്കാലി തൈലമോ, രാമച്ഛമോ പനിക്കൂര്‍ക്ക ഇലയോ ഇട്ടു ആവി പിടിക്കാം.
ഉപ്പോ കഠിന ജലമോ ആവിപിടിക്കാനായി ഉപയോഗിക്കരുത്. ആവിയുടെ അളവ് കൂട്ടാന്‍ രാസപദാര്‍ഥങ്ങളും ചേര്‍ക്കേണ്ട.
ആവി പിടിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് ആവി പിടിക്കുമ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം മാത്രം വെള്ളം ഒഴിക്കാൻ ശ്രദ്ധിക്കുക.
എല്ലാ ദിവസവും ആവി പിടിക്കുന്നതു ശരിയായ പ്രവണതയല്ല. ഡോക്ടറുടെ നിർദേശ പ്രകാരം ആവി പിടിക്കുന്നതാണു ശരി.