1 July 2025

TV9 MALAYALAM

ആരോഗ്യം സര്‍വധനാല്‍ പ്രധാനം, ഈ 'സിമ്പിള്‍ ടിപ്‌സ്' പ്രയോജനപ്പെടും

Image Courtesy: Getty

ആരോഗ്യം സര്‍വധനാല്‍ പ്രധാനം എന്നാണ്. ആരോഗ്യത്തോടെ ജീവിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം

ആരോഗ്യം

ഉറക്കമുണർന്നതിനുശേഷം 10 മിനിറ്റ് നിശബ്ദത പാലിക്കുക. ഈ ശീലം നാഡിവ്യവസ്ഥയെ റീസെറ്റ് ചെയ്യുന്നതിന് നല്ലതാണെന്നു പറയുന്നു

എഴുന്നേല്‍ക്കുമ്പോള്‍

 അത്താഴം കഴിവതും നേരത്തെ കഴിക്കുക. താമസിച്ച് കഴിക്കുന്നത് നല്ലതല്ല. സൂര്യാസ്തമയത്തിന് മുമ്പോ, അല്ലെങ്കില്‍ രാത്രി ഏഴ് മണിക്ക് മുമ്പെങ്കിലും കഴിക്കുന്നത് നല്ലത്‌

അത്താഴം

30 മിനിറ്റ് തുടര്‍ച്ചയായി ഇരുന്നാല്‍ തുടര്‍ന്ന് കുറഞ്ഞത് മൂന്ന് മിനിറ്റെങ്കിലും നില്‍ക്കാന്‍ ശ്രമിക്കുക. മണിക്കൂറുകളോളം തുടര്‍ച്ചയായി ഇരിക്കുന്നത് നല്ലതല്ല

നിൽക്കുക

വായിലെ ശുചിത്വം പ്രധാനമാണ്. പല്ലും നാക്കും എന്നും വൃത്തിയാക്കണം. അല്ലെങ്കില്‍ അത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാം

പല്ലും നാക്കും

സമ്മര്‍ദ്ദം പലരുടെയും ശത്രുവാണ്. സമ്മര്‍ദ്ദത്തിന് കാരണമാകുന്ന നെഗറ്റീവ് ചിന്തകള്‍ എഴുതിവയ്ക്കുന്നതും അവ ഉപേക്ഷിക്കുന്നതും നല്ലതാണെന്നു പറയുന്നു

സമ്മര്‍ദ്ദം

 ഭക്ഷണത്തിന് ഇടയ്ക്ക് വെള്ളം കുടിക്കുന്നതിലും നല്ലത് ആഹാരത്തിന്‌ 30 മിനിറ്റ് മുമ്പോ, അല്ലെങ്കില്‍ ഒരു മണിക്കൂര്‍ ശേഷമോ കുടിക്കുന്നത് നല്ലത്‌

വെള്ളം

വിവരദായക ഉദ്ദേശങ്ങൾക്ക് മാത്രമുള്ളതാണ് ഈ ലേഖനം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ജീവിതശൈലി ക്രമീകരിക്കുക

നിരാകരണം