07 September 2026
ASHLI C
Image Credit: Getty Images
ദിവസവും കുളിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം അത് നമ്മുടെ ശാരീരികവും മാനസികവുമായ ഗുണങ്ങൾ നൽകുന്നു.
കുളിക്കുന്നത് സമ്മർദ്ദം കുറയ്ക്കുന്നു. രക്തചക്രമണം മെച്ചപ്പെടുത്തുന്നു പേശികൾക്ക് വിശ്രമം നൽകുന്നു.
കുളിക്കുന്നത് ശരീരത്തിലെ വിയർപ്പ്, ബാക്ടീരിയ, അഴുക്ക് എന്നിവ നീക്കം ചെയ്യാൻ സഹായിക്കും.
സോപ്പ് ഉപയോഗിച്ച് കുളിക്കുമ്പോൾ മാത്രമേ ശരീരത്തിലെ അണുക്കൾ പൂർണമായി ഇല്ലാതായി വൃത്തി ഉണ്ടാവുകയുള്ളൂ.
എന്നാൽ ദിവസവും സോപ്പ് ഉപയോഗിക്കുന്നത് നല്ലതാണോ ചീത്തയാണോ?
ദിവസവും കുളിക്കുമ്പോൾ അമിതമായി സോപ്പ് ഉപയോഗിക്കുന്ന ചർമ്മത്തിന് ദോഷം ചെയ്യും.
സോപ്പിലെ രാസവസ്തുക്കൾ ചർമ്മത്തിന് കേടുപാടുകൾ വരുത്തും.
പതിവായി സോപ്പ് തേച്ച് കുളിക്കുന്നത് ചർമം വരണ്ടതാക്കി മാറ്റും.