06 SEP 2026 

NEETHU VIJAYAN

മഞ്ഞൾപ്പൊടി ശുദ്ധമാണോ  എന്ന്  എങ്ങനെ  നോക്കാം?

Image Courtesy: Getty Images 

പണ്ടുകാലത്ത് വീട്ടിൽ തന്നെയാണ് മഞ്ഞളും മുളകും മല്ലിയുമൊക്കെ പൊടിച്ചിരുന്നത്. എന്നാൽ ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ ഇതിനൊന്നും ആർക്കും നേരമില്ല.

മഞ്ഞൾപ്പൊടി

കടകളിൽ നിന്ന് പാക്കറ്റോടെ മഞ്ഞളും മറ്റ് പൊടികളും വാങ്ങുന്നതാണ് മിക്കവരുടെയും പതിവ്. എന്നാൽ നിങ്ങൾ വാങ്ങുന്ന മഞ്ഞൾപ്പൊടി നല്ലതാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ?

വാങ്ങുക

ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ 1 സ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. ഇളക്കാതെ 20 മിനിറ്റ് വെക്കുക. ശുദ്ധമാണെങ്കിൽ മഞ്ഞൾ താഴെയടിയുകയും വെള്ളം തെളിയുകയും ചെയ്യും.

വെള്ളം

ഒരു ടെസ്റ്റ് ട്യൂബിലോ ചെറിയ ഗ്ലാസിലോ അല്പം മഞ്ഞൾപ്പൊടിയും വെള്ളവും എടുക്കുക. അതിലേക്ക് ഏതാനും തുള്ളി ഹൈഡ്രോക്ലോറിക് ആസിഡോ വിനാഗിരിയോ ഒഴിക്കുക.

ചോക്ക് പൗഡർ

ഇതിൽ നിന്ന് കുമിളകൾ ഉയർന്നുവന്നാൽ നിങ്ങൾ ഉപയോ​ഗിക്കുന്ന മഞ്ഞൾപ്പൊടിയിൽ ചോക്ക് പൗഡർ അടങ്ങിയിട്ടുണ്ടെന്നാണ് അർത്ഥം. ശ്രദ്ധിക്കുക.

കുമിളകൾ

നിറം കൂട്ടാൻ ചേർക്കുന്ന പല കെമിക്കലുകളും ആരോഗ്യത്തിന് ഹാനികരമാണ്. മഞ്ഞൾപ്പൊടിയിൽ വിനാഗിരി ചേർക്കുമ്പോൾ അത് പിങ്ക്  ചുവപ്പ് നിറമായാൽ അതിൽ കൃത്രിമ നിറങ്ങളുണ്ട്.

കെമിക്കൽ

ശുദ്ധമായ മഞ്ഞൾപ്പൊടിക്ക് നല്ല രൂക്ഷമായ മണമുണ്ടായിരിക്കും. വിരലുകളിൽ വെച്ച് തിരുമ്മുമ്പോൾ തരിതരിപ്പോ പൗഡർ പോലെയോ തോന്നണം.  

മണവും ഘടനയും