6 September 2026
ASHLI C
IMAGE CREDIT: SOCIAL MEDIA SCREEN GRAB
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു ഓർഗാനിക് ചായയാണ് പപ്പായ ഇലയുടെ ചായ. അതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇടത്തരം വലിപ്പമുള്ള അധികം മൂക്കാത്ത ഇലകളാണ് ചായ ഉണ്ടാക്കാൻ ഏറ്റവും ബെസ്റ്റ്.
ഇലകൾ പറിച്ചശേഷം നന്നായി വൃത്തിയാക്കി കഴുകണം. മണ്ണും പുഴുവും ഒക്കെ പോകാൻ നല്ലതാണ്.
കഴുകി വൃത്തിയാക്കിയ ഇലകൾ ചെറുതായി അരിഞ്ഞെടുക്കുക.
ഒരു പാത്രത്തിൽ രണ്ടോ മൂന്നോ കപ്പ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച് എടുക്കുക.
തിളയ്ക്കുന്ന വെള്ളത്തിലേക്ക് അരിഞ്ഞുവച്ച പപ്പായ ഇലകൾ ചേർത്ത് നൽകുക.
തിളയ്ക്കുന്ന വെള്ളത്തിനൊപ്പം ഒരു ചെറു തീയിൽ ഇലകൾ നന്നായി തിളപ്പിച്ച് എടുക്കുക.
തിളയ്ക്കുന്ന വെള്ളത്തിന് നേരിയ മഞ്ഞ അല്ലെങ്കിൽ പച്ചനിറം ആകുമ്പോൾ തീ ഓഫ് ചെയ്യാം. ഇലച്ചായ തയ്യാർ.