7 October 2026

Nithya V

മീൻ കഴിക്കുമ്പോൾ തൈരും കൂട്ടാറുണ്ടോ?

Image Credit: Unsplash

ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന ഭക്ഷ്യവസ്തുക്കൾ ആണ് തൈരും മീനും.

തൈരും മീനും

നോൺവെജ് പ്രേമികളെ സംബന്ധിച്ച് മീന് എന്നത് ദിവസവും അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒന്നാണ്.

മീൻ

 ചിലർക്ക് മീൻ കറി ഉണ്ടെങ്കിലും അവസാനം അല്പം തൈര് കഴിക്കുന്ന ശീലമുണ്ട്. പലരും ഇത് നല്ലതാണെന്നും ചീത്തയാണെന്നും പറയുന്നു.

തൈര്

ആയുർവേദത്തിൽ പരാമർശിക്കുന്നത് പ്രകാരം തൈരും മീനും വിരുദ്ധ ഭക്ഷണങ്ങൾ ആണെന്നാണ് പറയുന്നത്.

 കഴിക്കാമോ?

അതിനാൽ തന്നെ തൈരും മീനും ഒന്നിച്ചു കഴിക്കുന്നത് ചിലർക്കെങ്കിലും ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

ദഹന പ്രശ്നം

തൈരും മീനും പതിവായി ഒന്നിച്ചു കഴിക്കുന്നത് ചർമ്മത്തിൽ ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു.

ചർമ്മത്തിൽ പ്രശ്നം

ആയുർവേദമനുസരിച്ച് ദഹനം കൃത്യമായി നടക്കാതെ വരുമ്പോൾ ശരീരത്തിൽ 'ആമം'  എന്നറിയപ്പെടുന്ന വിഷാംശം അടിഞ്ഞുകൂടാൻ  കാരണമാകും.

 ആമം

എന്നിരുന്നാലും മീനും തൈരും നല്ല പ്രോട്ടിന്റെ മികച്ച രണ്ട് ഉറവിടങ്ങളാണ്.

പ്രോട്ടീൻ