05 October 2026
Sumeesh T Unneen
Photo Credit: Unsplash
ദുബായിൽ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ആശങ്കപ്പെടേണ്ട. ആവശ്യമെങ്കിൽ മണിക്കൂറുകൾക്കം തന്നെ പുതിയ ലൈസൻസ് ലഭിക്കും
ഡ്രൈവിംഗ് ലൈസൻസിന് കാലവധിയുണ്ട് എങ്കിൽ ആർ.ടി.എ വെബ്സൈറ്റ് വഴിയോ, ആർ.ടി.എ ദുബായ് ആപ്പ് വഴിയോ സെൽഫ് സർവീസ് മെഷീനുകൾ വഴിയോ പുതിയ ലൈസൻസിന് അപേക്ഷിക്കാം
21 വയസ്സിന് താഴെയുള്ളവർക്ക് 120 ദിർഹമാണ് ഫീസ്. 21 വയസ്സിന് മുകളിലുള്ളവർക്ക് 320 ദിർഹമാണ് അടക്കേണ്ടത്. കൂടാതെ പിഴകളുണ്ടെങ്കിൽ അതും അടക്കണം
rta.ae വെബ്സൈറ്റിൽ കയറി 'Apply for or Manage a Driving Licence' എന്ന ഓപ്ഷൻ വഴി 'Replace Lost/Damaged Driving Licence' തിരഞ്ഞെടുക്കുക
നിങ്ങളുടെ എമിറേറ്റ്സ് ഐഡി, പാസ്പോർട്ട് അല്ലെങ്കിൽ യു.എ.ഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നൽകി അപേക്ഷ പൂർത്തിയാക്കാം
പണമടച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് ഉടൻ തന്നെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും. ഇത് ആർ.ടി.എ ആപ്പിലെ മൈ ഡോക്സ് വഴിയോ ആപ്പിൾ/സാംസങ് വാലറ്റ് വഴിയോ ഉപയോഗിക്കാം
കാത്തിരിക്കാൻ താല്പര്യമില്ലെങ്കിൽ ആർ.ടി.എ കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകളിലെ സ്മാർട്ട് കിയോസ്കുകൾ വഴി ലൈസൻസ് നേരിട്ട് പ്രിൻ്റ് ചെയ്തെടുക്കാം
ലൈസൻസ് ഡെലിവറി വഴി ലഭിക്കാൻ സ്റ്റാൻഡേർഡ് ഡെലിവറിക്ക് 20 ദിർഹമാണ് ചാർജ്. അതേ ദിവസം തന്നെ ലഭിക്കാൻ 35 ദിർഹമും, രണ്ട് മണിക്കൂറിനുള്ളിൽ ലഭിക്കാൻ 50 ദിർഹമും നൽകണം