11 SEP 2026 

ASHLI C

കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?

Image Courtesy: Getty Images 

കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടുന്നതിന് പല കാരണങ്ങൾ ആണുള്ളത്.

തരിപ്പ് 

ശരീരത്തിൽ രക്തയോട്ടം കുറയുമ്പോൾ പലപ്പോഴും വിവിധ ഭാഗങ്ങളിലായി തരിപ്പ് അനുഭവപ്പെടാറുണ്ട്.

രക്തയോട്ടത്തിന്റെ കുറവ്

ശരീരത്തിൽ വിറ്റാമിൻ ബി സിക്സ് എന്നിവയുടെ കുറവ് നാഡികളുടെ ആരോഗ്യത്തെ ബാധിക്കുകയും തരിപ്പും മരവിപ്പും ഉണ്ടാക്കുകയും ചെയ്യും

വിറ്റാമിൻ

രക്തത്തിലെ പഞ്ചസാരയുടെ അളവ് ദീർഘകാലം ഉയർന്ന നിലയിൽ നിൽക്കുന്നത് ശരീരത്തിലെ നാഡികളെ തകരാറിലാക്കും. ഇത്  തരിപ്പ് അനുഭവപ്പെടുന്നതിനും കാരണമാകും.

പ്രമേഹം

കൈത്തണ്ടയിലൂടെ കൈവിരലുകളിലേക്ക് പോകുന്ന പ്രധാന നാഡി ഞെരുക്കപ്പെടുകയോ സമ്മർദ്ദത്തിലാവുകയോ ചെയ്യുമ്പോൾ ഈ അവസ്ഥ ഉണ്ടാകാറുണ്ട്. 

കാർപ്പൽ ടണൽ സിൻഡ്രോം

കഴുത്തിലെയോ നട്ടെല്ലിലെയോ കശേരുക്കൾക്ക് തേയ്മാനം സംഭവിക്കുകയോ ഡിസ്ക് തള്ളി പോവുകയോ ചെയ്യുമ്പോൾ തലച്ചോറിൽ നിന്ന് കൈകാലുകളിലേക്ക് പോകുന്ന നാഡികൾ ഞെരുങ്ങുകയും ഇത് തരിപ്പിന് കാരണമാവുകയും ചെയ്യും. 

സർവിക്കൽ പ്രോബ്ലംസ്

ശരീരത്തിൽ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറയുന്ന അവസ്ഥയെ ഹൈപ്പോതൈറോയിഡിസം എന്ന് പറയുന്നു. ഇത് നാഡികളെ ബാധിക്കുകയും തരിപ്പ് അനുഭവപ്പെടാൻ കാരണമാവുകയും ചെയ്യും.

തൈറോയ്ഡ് 

അമിതമായി മദ്യം ഉപയോഗിക്കുന്നത് ശരീരത്തിലെ പോഷകങ്ങളുടെ ആഗിരണം തടസ്സപ്പെടുത്തുകയും നാഡികൾക്ക് കേടുപാടുകൾ വരുത്തിവെക്കുകയും ചെയ്യും ഇത് കൈ കാലുളിൽ മരവിപ്പും തരിപ്പും ഉണ്ടാക്കാം.

അമിതമായ മദ്യപാനം