10 September 2026

Nithya V

ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം 

Photo Credit: Social Media

പോഷകസമ്പുഷ്ടവും രുചികരവുമായ ഒരു മധുരപലഹാരമാണ് ബീറ്റ്‌റൂട്ട് ഹൽവ. വളരെ എളുപ്പത്തിൽ ഇവ തയ്യാറാക്കിയാലോ...

ബീറ്റ്റൂട്ട് ഹൽവ

ബീറ്റ്‌റൂട്ട് (ചിരകിയത്): 2 കപ്പ്, പാൽ: 2 കപ്പ്, പഞ്ചസാര: 1/2 കപ്പ്, നെയ്യ്: 3-4 ടേബിൾ സ്പൂൺ, ഏലക്കാപ്പൊടി: 1/2 ടീസ്പൂൺ, അണ്ടിപ്പരിപ്പ്, മുന്തിരി: വറുത്തിടാൻ ആവശ്യത്തിന്

ആവശ്യമായവ

ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി, ചിരകിവെച്ചിരിക്കുന്ന ബീറ്റ്‌റൂട്ട് ചേർത്ത് 5-7 മിനിറ്റ് കുറഞ്ഞ തീയിൽ നന്നായി വഴറ്റുക.

വഴറ്റുക

ബീറ്റ്‌റൂട്ടിന്റെ പച്ചമണം മാറുന്നതുവരെ വഴറ്റേണ്ടതാണ്. ഇതിലേക്ക് പാൽ ഒഴിച്ച് നന്നായി ഇളക്കി തിളപ്പിക്കുക.

പാൽ

പാൽ വറ്റി ബീറ്റ്‌റൂട്ട് നന്നായി വെന്തുവരുന്നതുവരെ ഇടത്തരം തീയിൽ വേവിക്കുക.  പാൽ പൂർണ്ണമായും വറ്റിയ ശേഷം പഞ്ചസാര

ഇളക്കുക

പഞ്ചസാര ഉരുകി മിശ്രിതം വീണ്ടും അയഞ്ഞു വരുമെങ്കിലും ഇളക്കൽ തുടരുമ്പോൾ ഹൽവ പാത്രത്തിൽ നിന്ന് വിട്ടുപോരുന്ന പരുവത്തിലാകും.

പഞ്ചസാര

ഹൽവ പാകമായി വരുമ്പോൾ ഏലക്കാപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തീ അണയ്ക്കാം.

ഏലയ്ക്ക

മറ്റൊരു ചെറിയ പാനിൽ അല്പം നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്ത് ഹൽവയ്ക്ക് മുകളിലേക്ക് വിതറി അലങ്കരിക്കാം.

റെഡി