12 October 2026
Sumeesh T Unneen
Photo Credit: Unsplash
വെള്ളം കുടിച്ചാൽ ഉടനെ മൂത്രമൊഴിക്കാൻ തോന്നുന്നുണ്ടോ? അതിന് ചില കാരണങ്ങളുണ്ട്.
ശരീരത്തിൽ ആവശ്യത്തിന് വെള്ളം ഉണ്ടെങ്കിൽ അധികമായിട്ട് വരുന്ന ജലം പുറത്തേക്ക് തള്ളാനായിട്ട് വൃക്കകൾ പ്രവർത്തിക്കും.
ഓരോ വ്യക്തിയുടെയും മൂത്രസഞ്ചിയുടെ ശേഷി വ്യത്യസ്തമായിരിക്കും. ചെറിയ മൂത്രസഞ്ചി ഉള്ളവർക്ക് കുറഞ്ഞ അളവിൽ വെള്ളം എത്തുമ്പോൾ തന്നെ മൂത്രമൊഴിക്കാനായി തോന്നും.
കഫീൻ അടങ്ങിയ പാനീയങ്ങൾ അതുപോലെ ആൽക്കഹോൾ എന്നിവ കഴിക്കുന്നവരാണെങ്കിൽ ഇവർക്കും ഇടയ്ക്കിടെ മൂത്രം പോവാനുള്ള കാരണമാണ്.
അമിതമായി ഒറ്റയടിക്ക് ധാരാളം വെള്ളം കുടിക്കുന്നത് വെള്ളം വൃക്കയിൽ എത്തുന്നതിനു പകരം നേരിട്ട് മൂത്രസഞ്ചിയിൽ എത്തി മൂത്രം പോകുന്നതിന് കാരണം ആകും.
നീര് കുറയ്ക്കാനോ രക്തസമ്മർദ്ദം കുറയ്ക്കാനോ വേണ്ടി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലമായി ഇത്തരത്തിൽ മൂത്രം നഷ്ടപ്പെടും.
മൂത്രനാളിയിലെ അണുബാധ കാരണം ചിലപ്പോൾ ഇത്തരത്തിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുകയും വേദന അനുഭവപ്പെടുകയും ചെയ്യും.
ചിലരിൽ മൂത്രസഞ്ചിയുടെ ഭിന്നതകൾ അല്ലെങ്കിൽ അമിത സംവേദനക്ഷമത ഉണ്ടാകാറുണ്ട്.