26 May 2026
ASHLI C
Image Courtesy: Getty Images
ഇന്ന് എല്ലാവർക്കും ജലദോഷവും പനിക്കും കാരണമാകുന്നു. പ്രതിരോധിക്കാൻ വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ചെറു ചൂടുവെള്ളം ഇടയ്ക്കിടെ കുടിക്കുക. മൂക്കിലും തൊണ്ടയിലും കഫം തങ്ങിനിൽക്കുന്നത് ഇല്ലാതാക്കാൻ സഹായിക്കും.
മൂക്കടപ്പും കഫക്കെട്ടും മാറാൻ ഏറ്റവും മികച്ച വഴിയാണ് ആവി പിടിക്കുന്നത്. തുളസിയിലയോ അല്ലെങ്കിൽ പനിക്കൂർക്കയിലയോ ചേർക്കാം.
തൊണ്ടവേദനയും അസ്വസ്ഥതയും മാറാൻ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ അര ടീസ്പൂൺ ഉപ്പ് ചേർത്ത് നന്നായി തൊണ്ട കൊള്ളുന്നത് നല്ലതാണ്.
രാവിലെയോ വൈകുന്നേരമോ കുരുമുളക് ചുക്ക് ഇഞ്ചി തുളസി എന്നിവ ചേർത്ത് നന്നായി കാപ്പി ഉണ്ടാക്കി കുടിക്കുന്നത് നല്ലതാണ്. കഫം ഇല്ലാതാക്കാൻ സഹായിക്കും.
ചെറു ചൂടുള്ള വെള്ളത്തിൽ ഒരു ടീസ്പൂൺ തേനും അല്പം ചെറുനാരങ്ങ നീരും ചേർത്ത് കുടിക്കുക. നാരങ്ങയിലെ വിറ്റാമിൻ സി പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
രാത്രി കിടക്കാൻ നേരം ഒരു ഗ്ലാസ് ചൂട് പാലിൽ കാല് ടീസ്പൂൺ മഞ്ഞൾപ്പൊടി അല്പം കുരുമുളകുപൊടി ചേർത്തു കുടിക്കുക. രോഗാണുക്കളെ ചെറുക്കാൻ നല്ലതാണ്.
ഇഞ്ചിനീരും തേനും സമം ചേർത്ത് കഴിക്കുന്നത് ചുമയ്ക്കും ജലദോഷത്തിനും നല്ലതാണ്. കൂടാതെ ഭക്ഷണത്തിൽ വെളുത്തുള്ളി കൂടുതൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.