18 May 2026

Nithya V

മഴക്കാലത്ത് വെള്ളം കുടിച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ? 

Photo Credit: Getty Images

മഴക്കാലം വന്നെത്തി, ഇനി ആരോഗ്യത്തിലും ഭക്ഷണശീലങ്ങളിലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.  ജലജന്യരോഗങ്ങൾ പിടിപെടാൻ സാധ്യത കൂടുതലാണ്.

മഴക്കാലം

മഴസമയത്ത് ദാഹം തോന്നാറില്ല എന്നത് പലരും നേരിടുന്ന പ്രശ്നമാണ്. അതുകൊണ്ട് തന്നെ കൃത്യമായി വെള്ളം കുടിക്കാനും മറന്നുപോകുന്നു.

ദാഹം

മഴ സമയത്തും കൃത്യമായി വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. ആറ് മുതൽ എട്ട് ഗ്ലാസ് വരെ വെള്ളം ദിവസേന കുടിക്കണം.

വെള്ളം

അഞ്ച് മുതൽ എട്ട് മിനിറ്റോളം വെട്ടിത്തിളപ്പിച്ച്, ചൂടാറിയ ശേഷം വെള്ളം കുടിക്കാം. തിളപ്പിക്കുന്ന അതേ പാത്രത്തിൽ തന്നെ വെള്ളം സൂക്ഷിക്കുന്നതാണ് നല്ലത്.

തിളപ്പിച്ചാറ്റിയ വെള്ളം

ശരീരത്തിൽ നിന്നും നഷ്ടപെടുന്ന വെള്ളത്തിന്റെ തോത് അനുസരിച്ചു വെള്ളത്തിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക.

അളവ്

മഴസമയത്ത് പഴവർഗങ്ങളും പഴച്ചാറുകളും കഴിക്കാം, ഐസ് ഇടാതിരിക്കുക. പഴച്ചാറുകൾ ഏറെ നേരം ഫ്രിഡ്ജിലോ പുറത്തോ വെക്കരുത്.

പഴച്ചാറ്

രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണു. ആന്തരിക പ്രവർത്തനങ്ങളെ ഊർജിതമാക്കാൻ ഇത് സഹായിക്കുന്നതാണ്.

ആന്തരിക വെള്ളം

കൂടാതെ, വൻകുടലിലെ മാലിന്യങ്ങളും അഴുക്കും നീക്കം ചെയ്യാൻ വെറും വയറ്റിൽ വെള്ളം കുടിക്കുന്നതു കൊണ്ട് കഴിയും. 

മാലിന്യങ്ങൾ