23 June 2025

TV9 MALAYALAM

സ്ത്രീകളോടാണ്, കാല്‍വേദന നിസാരമായി കാണരുതേ, പ്രശ്‌നങ്ങള്‍ പലതാകാം

Image Courtesy: Getty

കാല്‍വേദന പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍ നിസാരമെന്ന് കരുതി അത് തള്ളിക്കളയുന്നതാണ് പലരുടെയും രീതി

കാല്‍വേദന

എന്നാല്‍ കാല്‍വേദന നിസാരമായി കാണരുത്. ചിലപ്പോള്‍ അത് പല പ്രശ്‌നങ്ങളുടെയും ഒരു സൂചനയാകാം. അതുകൊണ്ട് തന്നെ ജാഗ്രത വേണം

നിസാരമല്ല

കാല്‍വേദന പുരുഷന്മാരെക്കാള്‍ കൂടുതലായും സ്ത്രീകളിലാണ് കണ്ടുവരുന്നത്. ഇതിന് കാരണങ്ങളും പലതാണ്‌. കുറച്ച് കാര്യങ്ങള്‍ ഇവിടെ നോക്കാം

സ്ത്രീകളില്‍

ശരീരസ്ഥിതി, ജീവിതശൈലി, ഹോര്‍മോണ്‍ വിഷയങ്ങള്‍ തുടങ്ങിയ പല കാരണങ്ങളാകാം സ്ത്രീകളില്‍ അനുഭവപ്പെടുന്ന കാല്‍വേദനയ്ക്ക് പിന്നില്‍

കാരണങ്ങള്‍

ആർത്തവം, ഗർഭം, പെരിമെനോപോസ് എന്നിവയിൽ റിലാക്സിൻ, ഈസ്ട്രജൻ തുടങ്ങിയ ഹോർമോണുകൾ വർധിക്കുന്നത് കാരണമാകാം

ഹോർമോൺ

വീട്ടിലെ ജോലികള്‍ക്കായി ദീര്‍ഘനേരം നില്‍ക്കേണ്ടി വരുന്നതും സ്ത്രീകളില്‍ കാല്‍വേദനയ്ക്ക് കാരണമായേക്കാമെന്നാണ് വിലയിരുത്തല്‍

വീട്ടുജോലി

പിസിഒഎസ്‌ ഉള്ള സ്ത്രീകളിലും കാല്‍വേദന കണ്ടുവരാറുണ്ട്. പാദരക്ഷകളിലെ കുഴപ്പമാകാം വേരൊരു കാരണം. ശരീരസ്ഥിതിയും ഘടകമാണ്.

പിസിഒഎസ്‌

ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വൈദ്യോപദേശത്തിന് പകരമല്ല. ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുവെങ്കില്‍ ഡോക്ടറുടെ ചികിത്സ തേടുക

നിരാകരണം