24 June 2025
Abdul Basith
Pic Credit: Unsplash
നാരങ്ങാവെള്ളം നമുക്കൊക്കെ പ്രിയപ്പെട്ടതാണ്. ഉന്മേഷത്തിന് ഇത് നല്ലതാണ്. രാവിലെ നാരങ്ങാവെള്ളം കുടിച്ചാൽ പ്രത്യേക ഗുണങ്ങളുണ്ട്.
നാരങ്ങാവെള്ളം ദഹനത്തെ സഹായിക്കുന്നതാണ്. ദഹനരസങ്ങൾ സ്റ്റിമുലേറ്റ് ചെയ്യുന്ന നാരങ്ങാവെള്ളം ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
നാരങ്ങാവെള്ളത്തിലെ ആൻ്റിഓക്സിഡൻ്റ്സ് ഡീടോക്സ് ആയി പ്രവർത്തിക്കും. ഇത് കരളിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തി ആരോഗ്യം മികച്ചതാക്കും.
നാരങ്ങയിൽ വൈറ്റമിൻ സിയും ആൻ്റിഓക്സിഡൻ്റുകളുമുണ്ട്. ഇത് കോളജൻ പ്രൊഡക്ഷനെ സഹായിച്ച് ചർമ്മാരോഗ്യം മെച്ചപ്പെടുത്തും.
രാവിലെ നാരങ്ങാവെള്ളം കുടിയ്ക്കുന്നത് മെറ്റാബൊളിസം വർധിപ്പിക്കും. മെറ്റാബൊളിസം വർധിക്കുന്നത് ഭാരനിയന്ത്രണത്തെ സഹായിക്കും.
നാരങ്ങയിൽ വൈറ്റമിൻ സി ഒരുപാടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും പകർച്ചവ്യാധികളിൽ നിന്ന് രക്ഷിക്കുകയും ചെയ്യും.
ചൂടുള്ള നാരങ്ങാവെള്ളം രാവിലെ കുടിയ്ക്കുന്നത് ശരീരത്തെ ഹൈഡ്രേറ്റ് ആക്കും. ഇതുവഴി ശരീരത്തിൽ ജലാംശം വർധിക്കുകയും ചെയ്യും.
നാരങ്ങയിലുള്ള സിട്രിക് ആസിഡ് സന്ധികളിലെ യൂറിക് ആസിഡ് കുറയ്ക്കും. ഇത് സന്ധികളിലെ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും.