24 June 2025

TV9 MALAYALAM

പുറത്ത് കുരുക്കളും കറുത്ത പാടുകളും  നീക്കാം ഇങ്ങനെ

Image Courtesy: GettyImages

മുഖത്ത് മാത്രമല്ല ശരീരത്തിന്റെ പല ഭാഗങ്ങളിലും കുരുക്കൾ ഉണ്ടാകാറുണ്ട്. അതിൽ ഏറ്റവും കൂടുതൽ സഹിക്കാൻ കഴിയാത്തത് പുറത്തെ കുരുക്കളാണ്.

കുരുക്കൾ

ശരീരത്തിലെ എണ്ണയുടെ അമിത ഉൽപാദനം, ബാക്ടീരിയ ശേഖരണം, എണ്ണ ഉൽപ്പാദിപ്പിക്കുന്ന സെബാസിയസ് ഗ്രന്ഥികളുടെ പ്രകോപനം എന്നിവയാണ് ഇതിന് കാരണം.

കാരണം

ആൻറി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ടതാണ് ടീ ട്രീ ഓയിൽ. ഇത്തരം കുരുക്കൾ കുറയ്ക്കാൻ വെളിച്ചെണ്ണയുമായി യോജിപ്പിച്ച് ശരീരത്തിൽ പുരട്ടുക.

ടീ ട്രീ ഓയിൽ

ഇതിന്റെ ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ചർമ്മത്തിന്റെ സ്വാഭാവിക pH സന്തുലിതമാക്കുകയും കുരുക്കൾ കുറയ്ക്കുകയും ചെയ്യും.

ആപ്പിൾ സിഡെർ വിനെഗർ

ഇവ ഒരു എക്സ്ഫോളിയന്റ് പോലെ ശരീരത്തിൽ പ്രവർത്തിക്കുന്നു. കൂടാതെ ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും സഹായിക്കുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ വെള്ളവുമായി ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. അത് നിങ്ങളുടെ പുറം ഭാ​ഗത്ത് പുരട്ടി 10-15 മിനിറ്റ് വയ്ക്കുക. ശേഷം കഴുകി കളയാം.

പുറത്ത് പുരട്ടാം

നാരങ്ങാനീരിലെ സിട്രിക് ആസിഡ് കുരുക്കൾ ഉണക്കുന്നതിന് പ്രകൃതിദത്തമായ ഒരു ആസ്ട്രിജന്റ് ആയി പ്രവർത്തിക്കുന്നു. അതിനാൽ ഇവ ഉപയോ​ഗിക്കാം.

നാരങ്ങാനീര്