16 JULY 2025

TV9 MALAYALAM

നാളെ കർക്കിടകം ഒന്ന്! ഈ വസ്തുക്കൾ വീട്ടിൽ നിന്ന് മാറ്റുക

 Image Courtesy: Getty Images 

നാളെ കർക്കടകം ഒന്നാണ്. പഞ്ഞമാസമായി കാണുന്ന കർക്കടത്തെ വരവേൽക്കാനും ചില ആചാരാനുഷ്ടാനങ്ങൾ നിലനിൽക്കുന്നുണ്ട്.

കർക്കടകം

മിഥുനമാസം അവസാനിക്കുന്ന ഇന്ന് വീടും പരിസരവും വൃത്തിയാക്കി ചാണക വെള്ളമോ മഞ്ഞൾ വെള്ളമോ തളിച്ച് ശുദ്ധിയാക്കുന്നു.

ചെയ്യേണ്ടത്

ഉപയോഗ്യശൂന്യമായ വസ്തുക്കൾ വീട്ടിൽ നിന്ന് മാറ്റേണ്ടതുണ്ട്. അരിപ്പൊടി കലക്കി കൈകൊണ്ട് പ്രധാനവാതിലിലും മറ്റും പതിപ്പിക്കുക.

വസ്തുക്കൾ

അഷ്ടമംഗല്യവും ദശപുഷ്പങ്ങളും എല്ലാം ഒരുക്കിവച്ച് നിലവിളക്ക് കൊളുത്തി വയ്ക്കുക. ഇതിലൂടെ ഭഗവതിയെ എതിരേൽക്കുക എന്നാണ്  സങ്കൽപ്പം.

ഭഗവതിയെ

ശ്രീരാമൻ്റെ ജന്മമാസമായതിനാൽ ഭ​ഗവാനെ വരവേൽക്കുന്നതിന് തുല്യമായി വഴികളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.

വഴി

പഴയ ചൂലുകളെല്ലാം കത്തിച്ച് കളയുന്നു. എല്ലാ ഐശ്വര്യങ്ങളും വരുത്തുന്നതിനായാണ് ഇത്തരം വസ്തുക്കൾ എല്ലാം നശിപ്പിച്ച് കളഞ്ഞ് വൃത്തിയാക്കുന്നത്.

ചൂല് കത്തിക്കും

കർക്കടകം ഒന്നിന് രാവിലെ നിലവിളക്ക് കത്തിച്ച് രാമായണ പാരായണം നടത്തി ദിവസം തുടങ്ങാവുന്നതാണ്. അന്നേ ദിവസം ശുഭകരമാകും.

കർക്കടക പുലർച്ചെ